Thursday, October 1, 2026

വിവരങ്ങൾ മറച്ചുവെച്ച രോഗി അധികൃതർക്ക് തലവേദനയായി

കാസര്‍കോട്: കാസര്‍കോട് രോഗം സ്ഥിരീകരിച്ച രോഗി ശരിയായ വിവരങ്ങള്‍ കൈമാറുന്നില്ലെന്ന് അധികൃതര്‍. തെറ്റായ വിവരങ്ങളാണ് രോഗി നല്‍കുന്നത്.

ഗൗരവം മനസ്സിലാക്കാതെയാണ് ഇയാൾ പ്രതികരിക്കുന്നത്. ഇത് കാസര്‍കോട് ജില്ലയിലെ സാഹചര്യം ഗുരുതരമാക്കുകയാണ്. ഇയാള്‍ പലതും മറച്ചുവെക്കുകയാണെന്ന് കലക്ടര്‍ പറഞ്ഞു.

അതേസമയം കഴിഞ്ഞ ദിവസം ആറ് പേര്‍ക്കാണ് ജില്ലയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.കാസർഗോഡ് കനത്ത ജാഗ്രതയാണ് നിർദേശിച്ചിരിക്കുന്നത്.

Related Articles

Latest Articles