ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്ര കടന്നുപോകുന്നത് തിരുവനന്തപുരം വിമാനത്താവളത്തിനുളളില്‍ക്കൂടി ആയതിനാല്‍ വിമാനത്താവളം ആദാനിഗ്രൂപ്പിനെ ഏല്‍പ്പിക്കുന്നതുമൂലം ആചാരലംഘനം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് പറഞ്ഞ മന്ത്രി കടകംപളളി സുരേന്ദ്രനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ . തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം കടകംപള്ളിയെ പരിഹസിച്ചുകൊണ്ട് രംഗത്തുവന്നിരിക്കുന്നത്. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചാല്‍ ആചാരലംഘനം ഉണ്ടാവില്ലെന്ന് പറഞ്ഞ ‘രായാവിന്റെ അടിമ’യെന്നാണ് മന്ത്രിക്ക് അദ്ദേഹം നല്‍കിയിയിരിക്കുന്ന വിശേഷണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ :-
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്ര കടന്നുപോകുന്നത് തിരുവനന്തപുരം വിമാനത്താവളത്തിന് ഉള്ളില്‍ കൂടി ആയതിനാല്‍ വിമാനത്താവളം സ്വകാര്യ കമ്ബനിയെ ഏല്‍പ്പിക്കുന്നത് മൂലം ആചാരലംഘനം ഉണ്ടാകാനുള്ള സാധ്യതയുണ്ടത്രേ.
പറയുന്നത് ആര് എന്നറിയുമോ? ശബരിമലയില്‍ സ്ത്രീപ്രവേശം കൊണ്ട് ആചാരലംഘനം ഉണ്ടാകുമെന്ന വാദം തള്ളിക്കളഞ്ഞ, രായാവിന്റെ അടിമ.
ഈ സ്‌നേഹം കണ്ട് കണ്ണ് നിറയുന്നു!

