അടൂര്‍ ഭാസിയെക്കുറിച്ച് വെളിപ്പെടുത്തലുമായി കെപിഎസി ലളിത. ഒരു അഭിമുഖത്തിൽ പങ്കെടുക്കുന്നതിനിടയിലായിരുന്നു
നല്ല നടനാണെങ്കിലും ജീവിതത്തില്‍ അദ്ദേഹത്തെ അടുപ്പിക്കാന്‍ കൊള്ളില്ലെന്ന് കെപിഎസി ലളിത പറയുന്നു. അത്രയും അനുഭവിച്ചിട്ടുണ്ട്. അട്ട കടിക്കുന്നത് പോലെ വിഷമിപ്പിച്ചിട്ടുള്ളയാളാണ്.
അദ്ദേഹത്തിന് വഴിപ്പെട്ട് ജീവിക്കുകയായിരുന്നുവെങ്കില്‍ എന്നെ ആകാശത്തോളം പറത്തിയേനെ. അത് വേണ്ടെന്ന് പറയുകയായിരുന്നു താന്‍ ചെയ്തത്. പല സിനിമകളില്‍ നിന്നും തന്നെ ഒഴിവാക്കിയതിന് പിന്നില്‍ അദ്ദേഹമാണ്. ഷോട്ടിലൊക്കെ അദ്ദേഹം ഓരോന്ന് കാണിക്കും. ഇത് കണ്ട് നമ്മള്‍ ചിരിക്കും. അപ്പോള്‍ ചിരിവരും. അതിന് വഴക്ക് പറയും. റിഹേഴ്‌സലില്‍ ഇല്ലാത്ത രംഗം ടേക്കില്‍ കണ്ടാല്‍ ചിരിവരും. പല സിനിമകളില്‍ നിന്നും തന്നെ ഒഴിവാക്കിയതിന് പിന്നില്‍ അദ്ദേഹമാണ്. ഭരതേട്ടന്‍ ഇതേക്കുറിച്ചൊന്നും നോക്കിയിരുന്നില്ല. അദ്ദേഹത്തിന്റെ സിനിമകളില്‍ അടൂര്‍ ഭാസി അഭിനയിച്ചിരുന്നു.

