Tuesday, November 3, 2026

പൊലീസ് സ്റ്റേഷനിൽ ഓൺലൈൻ പരാതിക്ക് മുൻഗണന; ഉടനടി പരിഹാരം കാണാനും നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പൊലീസ് സ്റ്റേഷനുകളില്‍ പരാതികള്‍ ഓണ്‍ലൈന്‍ ആയി സ്വീകരിക്കുന്നതിന് പ്രാധാന്യം നല്‍കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ . ഓണ്‍ലൈൻ പരാതികള്‍ക്ക് എത്രയും പെട്ടെന്ന് തീര്‍പ്പുകല്‍പിക്കും. പരാതിക്കാര്‍ക്ക് ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ മറുപടി നല്‍കണമെന്നും ഡി ജി പി നിർദേശിക്കുന്നു.

ട്രെയിനുകളില്‍ റെയില്‍വേ സ്റ്റേഷനുകളില്‍ എത്തുന്നവര്‍ക്കു വീടുകളിലേയ്ക്കു പോകാൻ യാത്രാസൗകര്യമുരുക്കാൻ ജില്ലാ ഭരണകൂടത്തെ സഹായിക്കാനും പൊലീസ് ശ്രമിക്കും. വിമാനത്താവളങ്ങളില്‍ എത്തുന്നവര്‍ ബസുകളില്‍ കയറിയിരുന്നശേഷം അടുത്ത വിമാനത്തില്‍ എത്തുന്നവര്‍ക്കായി ബസുകള്‍ മണിക്കൂറുകളോളം കാത്തിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിന് ബന്ധപ്പെട്ടവരുമായി ചര്‍ച്ചചെയ്തു പരിഹാരം കണ്ടെത്തണം.

നിര്‍മാണ സാമഗ്രികളുടെ വില യാതൊരു അടിസ്ഥാനവുമില്ലാതെ ചില കടക്കാര്‍ വര്‍ധിപ്പിക്കുന്നുണ്ട്. ഇത് തടയുന്നതിനു ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് നടപടി സ്വീകരിക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശിച്ചു.

Related Articles

Latest Articles