മുംബൈ: മഹാരാഷ്ട്രയിലെ പാൽഘറിൽ സന്യാസി ശ്രേഷ്ഠൻമാർ കൊല്ലപ്പെട്ട കേസിൽ പത്ത് പ്രതികളെകൂടി പോലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ എല്ലാം സി പി എം പ്രവർത്തകർ ആണ് . ഗഡ്ചിഞ്ചലെ ഗ്രാമത്തിലെ കൂടുതൽ ഗ്രാമവാസികളെ ഈ സംഭവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തു. അന്നത്തെ സംഭവം മൊബൈലിൽ പകർത്തിയവരെ കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്. പ്രത്യക്ഷത്തിൽ പങ്കുള്ള ഇവരെ കുറിച്ചുള്ള വിവരങ്ങൾ കൂടി ലഭിച്ചാൽ ഈ കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നാണ് സൂചന. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഈ കേസ് ഗൗരവ്വകരമായാണ് കാണുന്നത്. ഈ കേസിനെപ്പറ്റി രണ്ട് തവണ സംസ്ഥാന സർക്കാരിൽ നിന്നും കേന്ദ്ര സർക്കാർ റിപ്പോർട്ട് തേടിയിരുന്നു.

