Saturday, October 31, 2026

ബാങ്ക് വായ്പ മൊറട്ടോറിയം കാലാവധി ആഗസ്റ്റ് 31ന് അവസാനിക്കും; നിലവിലെ വായ്പകൾ പുനഃക്രമീകരിക്കാൻ നിർദേശം

ദില്ലി : രാജ്യത്ത് ബാങ്ക് വായ്പകൾ അടയ്ക്കുന്നതിനുള്ള മൊറൊട്ടോറിയം അവസാനിക്കുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ ആറ് മാസമായി ഏർപ്പെടുത്തിയിരുന്ന മൊറട്ടോറിയമാണ് ഈ മാസം 31 ഓടെ അവസാനിക്കുന്നത്. ഇതേ തുടർന്ന് നിലവിലുള്ള വായ്പകൾ പുനഃക്രമീകരിച്ച് രണ്ട് വര്ഷം വരെ നീട്ടാൻ ആർ ബി ഐ ബാങ്കുകൾക്ക് നിർദേശം നൽകി.

പൊതുമേഖല, പബ്ലിക് ലിമിറ്റഡ്, സഹകരണ മേഖലയിലുള്ള ബാങ്കുൾക്കെല്ലാം ഈ തീരുമാനം ബാധകമാണ്. ബാങ്കുകളിൽനിന്ന്‌ എടുത്തിട്ടുള്ള എല്ലാ വായ്പകളും പുതുക്കാമെന്ന് റിസർവ് ബാങ്ക് അറിയിച്ചു.

കോവിഡിനെ തുടർന്നുള്ള ലോക്ക്ഡൗണും സാമ്പത്തിക മാന്ദ്യവും കാരണം വരുമാനം കുറഞ്ഞത് മൂലം ബുദ്ധിമുട്ടിലായ ഭവന വായ്പ എടുത്തവര്‍ക്ക് മൊറട്ടോറിയം ആശ്വാസമായിരുന്നു. മാർച്ച് ഒന്നുമുതൽ ഓഗസ്റ്റുവരെ രണ്ടുഘട്ടങ്ങളിലായിട്ടാണ് ആറ് മാസത്തേക്ക് മൊറട്ടോറിയം അനുവദിച്ചിരുന്നത് . എന്നാൽ,

വായ്പ തിരിച്ചടവ് നിർത്തിവെയ്ക്കുന്നത് പരിഹാരമല്ലെന്നാണ് വിലയിരുത്തൽ. സെപ്റ്റംബർ മുതൽ വായ്പകളുടെ തവണകൾ തിരിച്ചടയ്ക്കേണ്ടിവരും. നിലവിലെ വായ്പകളുടെ കാലാവധി രണ്ടുവർഷംവരെ നീട്ടി പുതുക്കാനാണ് അവസരം കൊടുക്കുക. അതിനുശേഷം ആറുമാസംകൂടി മൊറട്ടോറിയം കാലത്തെ കുടിശ്ശിക അടയ്ക്കാൻ സാവകാശം കിട്ടും. മൊറട്ടോറിയം കാലത്തെ പലിശ വരുന്ന മാർച്ചിനുള്ളിൽ അടച്ചുതീർത്താൽ മതി.

അതേസമയം വിദ്യാഭ്യാസ വായ്പകൾക്ക് ഇളവുകൾ ലഭിക്കും എന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. 10 മുതൽ 11 ശതമാനം നിരക്കിൽ ബാങ്കുകളിൽനിന്നും വിദ്യാഭ്യാസ വായ്പ എടുത്തവർക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ പുനക്രമീകരിക്കാം. വിദ്യാഭ്യാസ വായ്പ റിപ്പോ നിരക്കിലേക്ക് മാറ്റിയാൽ പലിശ നിരക്ക് കുറച്ചുകിട്ടും.

Related Articles

Latest Articles