Sunday, September 20, 2026

മതപഠനത്തിനെത്തിയ കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം. കൊല്ലം സ്വദേശിയായ മദ്രസാ അധ്യാപകന്‍ പിടിയില്‍

തിരുവനന്തപുരം : മതപഠനത്തിനെത്തിയ പത്തുവയസ്സുകാരായ രണ്ട് ആണ്‍കുട്ടികളെ ലൈംഗികമായി അതിക്രമിച്ച കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. കൊല്ലം സ്വദേശി എന്‍. ഇസ്മായില്‍ (58) ആണ് വലിയതുറ പോലീസിന്റെ പിടിയിലായത്. തിരുവനന്തപുരത്തെ വേളി മാധവപുരത്തുള്ള മദ്രസയില്‍ വെച്ച് ഓഗസ്റ്റ് 24-നായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്.

മതപഠനത്തിനായി മദ്രസയിലെത്തിയ കുട്ടികളെ അധ്യാപകനായ ഇസ്മായില്‍ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. വീട്ടിലെത്തിയ കുട്ടികള്‍ വിവരം രക്ഷിതാക്കളെ അറിയിച്ചതിനെ തുടര്‍ന്ന്, ഇവര്‍ വലിയതുറ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. കുട്ടികളുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ പോലീസ്, പോക്സോ (POCSO) നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയായിരുന്നു.

തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കേസില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും, പ്രതി മുന്‍പും സമാനമായ രീതിയില്‍ കുട്ടികള്‍ക്ക് നേരെ അതിക്രമം നടത്തിയിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.

Related Articles

Latest Articles