റിയാദ് : മയക്ക് ക്കുമരുന്ന്ഉപയോഗിക്കുന്ന വീഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. അവിഹിത ബന്ധവും മയക്ക് മരുന്ന് ഉപയോഗവും വെളിപ്പെടുത്തിയ സംഭവത്തില്‍ 13പേര്‍ സൗദിയില്‍ പിടിയില്‍.
വീഡിയോ പിന്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ 11 യുവാക്കളും രണ്ട് യുവതികളുമാണ് അറസ്റ്റിലായത്. എല്ലാവരും 20നും 30നും ഇടയില്‍ പ്രായമുള്ളവരാണ്.
സ്ത്രീകളുമായി അവിഹിത ബന്ധം സ്ഥാപിക്കുന്നതിലും മയക്കുമരുന്ന് ഉപയോഗിക്കുന്നതിലും അഭിമാനിക്കുന്നു എന്ന് പറഞ്ഞായിരുന്നു ഇവര്‍ വിഡീയോ ചിത്രീകരിച്ചത്.

