Wednesday, October 28, 2026

രാജ്യത്ത് വീണ്ടും ആശങ്ക ഉയർത്തി കോവിഡ് വ്യാപനം; രോഗ ബാധിതരുടെ എണ്ണം 14 ലക്ഷം കടന്നു; ഇന്നലെ 49,931 പേര്‍ക്ക് കോവിഡ് ബാധ ;708 മരണം

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം ആശങ്ക വർധിപ്പിക്കുന്നു. കോവിഡ് രോഗികളുടെ എണ്ണം 14 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 49,931 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിദിന രോഗികളുടെ എണ്ണത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സൂചിപ്പിക്കുന്നു. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 14,35,453 ആയി ഉയർന്നു.

ഇന്നലെ മാത്രം 708 പേരാണ് കോവിഡ് മൂലം മരണമടഞ്ഞത് . ഇതോടെ രാജ്യത്ത് രോഗ ബാധയെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 32,771 ആയി ഉയര്‍ന്നു. നിലവിൽ 4,85,114 പേരാണ് ആകെ ചികിത്സയിലുള്ളത്. 9,17,568 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇന്നലെ മാത്രം 5,15,472 സാംപിളുകൾ ടെസ്റ്റ് ചെയ്തതതായി ഐസിഎംആര്‍ അറിയിച്ചു. ജൂലൈ 26 വരെ 1,68,06,803 സാംപിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയതായിയും ഐ സി എം ആർ വ്യക്തമാക്കി.

Related Articles

Latest Articles