Sunday, October 18, 2026

രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെ മഹത്വവത്ക്കരിക്കാനുള്ള ശ്രമം ;യുവ മാധ്യമ പ്രവത്തകയ്ക്കെതിരെ യുഎപിഎ

ജമ്മു: ഫേസ്ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്തതിന് കശ്മീരി യുവമാധ്യമപ്രവര്‍ത്തകക്കെതിരെ പൊലീസ് യുഎപിഎ ചുമത്തി. ഫോട്ടോ ജേര്‍ണലിസ്റ്റ് ആയ മസ്‌റത് സഹ്‌റക്കെതിരെയാണ് ജമ്മു കശ്മീര്‍ പൊലീസ് യുഎപിഎ ചുമത്തിയത്.

സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത്,

കുറ്റകരമായ ലക്ഷ്യത്തോടെയാണ് സഹ്‌റയുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍. രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുകയും നിയമസംവിധാനങ്ങളുടെ പ്രതിച്ഛായ ഇല്ലാതാക്കുകയും ചെയ്യുന്നു.

കൂടാതെ, രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെ മഹത്വവത്ക്കരിക്കുന്നതും ക്രമസമാധാന നില തകര്‍ക്കാന്‍ യുവത്വത്തെ പ്രേരിപ്പിക്കുന്നതുമാണ് സഹ്‌റ പോസ്റ്റ് ചെയ്ത ഫോട്ടോകള്‍ എന്ന് പൊലീസ് പറഞ്ഞു.

Related Articles

Latest Articles