Monday, October 26, 2026

വര്‍ധിക്കുന്ന ആശങ്ക; ഇന്ന് 16 പേര്‍ക്ക് കോവിഡ്, ആര്‍ക്കും രോഗമുക്തിയില്ല

തിരുവനന്തപുരം: സംസ്ഥാനത്തിന് ഇന്നും ആശങ്കയുടെ ദിവസം. സംസ്ഥാനത്ത് വെള്ളിയാഴ്ച 16 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വയനാട്ടില്‍ അഞ്ചും മലപ്പുറത്ത് നാലും ആലപ്പുഴ, കോഴിക്കോട് എന്നീ ജില്ലകളില്‍ രണ്ടു പേര്‍ക്കും കൊല്ലം, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് കോവിഡ് കണ്ടെത്തിയത്.

ഇതില്‍ ഏഴു പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം പിടിപെട്ടത്. ആറു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരാണ്.

തമിഴ്‌നാട്ടില്‍നിന്നും വന്ന നാല് പേര്‍ക്കും മുംബൈയില്‍നിന്ന് എത്തിയ രണ്ടു പേര്‍ക്കുമാണ് കോവിഡ്. ഇന്ന് ആരും കോവിഡ് രോഗമുക്തരായില്ലെന്നതും ശ്രദ്ധേയമായി. നിലവില്‍ 80 പേരാണ് ചികിത്സയിലുള്ളത്.

Related Articles

Latest Articles