ചങ്ങനാശ്ശേരി/ ചെങ്ങന്നൂര്‍: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ ‘പഞ്ചദിവ്യദര്‍ശന്റെ’ ആഭിമുഖ്യത്തില്‍ നടത്തിവരാറുള്ള വൈശാഖമാസാആചരണത്തോട് അനുബന്ധിച്ചുള്ള ചടങ്ങുകള്‍ കോവിഡ്19 മായി ബന്ധപ്പെട്ട നിയന്ത്രണങ്ങളുടെ സഹചര്യത്തില്‍ മാറ്റിവച്ചു.
തൃക്കൊടിത്താനം, തിരുവന്‍വണ്ടൂര്‍, തിരുആറന്‍മുള, തൃപ്പുലിയൂര്‍, തൃച്ചിറ്റാറ്റ് ക്ഷേത്രങ്ങില്‍ അഞ്ചമ്പലദര്‍ശനവും തൃപ്പുലിയൂര്‍ ക്ഷേത്രത്തില്‍ നിശ്ചയിച്ചിരുന്ന പണ്ഡവീയ മഹാവിഷ്ണുസത്രവും ആണ് മാറ്റിവച്ചത്.
ഏപ്രില്‍24 ന് ആരംഭിച്ച് മെയ്23ന് അവസാനിക്കുന്ന രഥയാത്രയും ക്ഷേത്രകാലാപ്രദര്‍ശനങ്ങളും മഹാവിഷ്ണുസത്രവും അടുത്തവൈശാഖ മാസത്തില്‍ സംഘടിപ്പിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസുവുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം സത്രസമതി ചെയര്‍മാനും പഞ്ചദിവ്യദര്‍ശന്‍ കണ്‍വീനറുമായ ബി. രാധാകൃഷ്ണമേനോന്‍ അറിയിച്ചു.

