Sunday, October 11, 2026

ശബരിമലയോടാ കളി, പാത്തുമ്മയുടെ പണി പോയി

ശബരിമലയില്‍ ആചാരലംഘനത്തിന് ശ്രമിക്കുകയും, വിശ്വാസ വികാരത്തെ വ്രണപ്പെടുത്തുകയും ചെയ്ത ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയെ ജോലിയില്‍ നിന്ന് ബിഎസ്എന്‍എല്‍ പിരിച്ചു വിട്ടു. സോഷ്യല്‍ മീഡിയ വഴി രഹ്ന ഫാത്തിമ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സുപ്രീംകോടതി വിധി അനുസരിച്ചു എന്ന തെറ്റിന്, ഇപ്പോള്‍ ജോലിയില്‍ നിന്നും നിര്‍ബന്ധിത വിരമിക്കലിന് ബിഎസ്എന്‍എല്‍ എറണാകുളം ഡിജിഎം അടിയന്തിര പ്രാബല്യത്തോടെ ഉത്തരവിട്ടുവെന്ന് രഹ്ന ഫാത്തിമ പറയുന്നു.

ജനരോക്ഷം ഉണ്ടാവും എന്ന് ഭയന്നാണ് ഒന്നരവര്‍ഷം നടപടികള്‍ നീട്ടിക്കൊണ്ടുപോയി എന്റെ ജൂനിയര്‍ എന്‍ജിനിയര്‍ ആയുള്ള റിസള്‍ട്ടും പ്രമോഷനും തടഞ്ഞുവച്ചു, ആളുകള്‍ ഈ വിഷയം മറന്നു തുടങ്ങുന്ന അവസരത്തില്‍ ഇപ്പോള്‍ ഇങ്ങനെ ഒരു തീരുമാനം ഉണ്ടായിട്ടുള്ളത്. ഞാന്‍ പ്രവര്‍ത്തിച്ച എംപ്ലോയീസ് യൂണിയന്‍ പോലും ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ ഭയന്ന് മൗനം പാലിക്കുന്നുവെന്നും രഹന് ഫാത്തിമ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

Previous article
Next article

Related Articles

Latest Articles