Monday, May 6, 2024
spot_img

ഷാര്‍ജയില്‍ മലയാളി വ്യവസായി കെട്ടിടത്തില്‍ നിന്നും വീണു മരിച്ചനിലയില്‍

ഷാര്‍ജ: ഷാര്‍ജയില്‍ മലയാളി വ്യവസായിയെ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ പനങ്കാവ് ചിറക്കല്‍ ടി.പി. ഹൗസില്‍ ടി.പി അജിത്ത്(55) ആണ് മരിച്ചത്.

ദുബൈയില്‍ സ്വന്തമായുള്ള മഡോസ് വില്ലയിലായിരുന്നു താമസം. തിങ്കളാഴ്ച ഷാര്‍ജ ജമാല്‍ അബ്ദുള്‍നാസര്‍ സ്ട്രീറ്റിലെ 25 നിലയിലുള്ള കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചതായാണ് കണ്ടെത്തിയത്. ഷാര്‍ജ പോലീസും പാരാമെഡിക്കല്‍ വിഭാഗവും സ്ഥലത്തെത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

ദുബൈയില്‍ താമസിക്കുന്ന അജിത്ത് ഷാര്‍ജയിലെത്തിയതെന്തിനെന്നറിയില്ല. 30 വര്‍ഷമായി യു.എ.ഇ.യിലുള്ള അജിത്ത് ദുബായില്‍ സ്‌പെയ്‌സ് മാക്‌സ് എന്ന കമ്പനി നടത്തുകയാണ്.

കണ്ണൂരില്‍ അടുത്തിടെ സ്വന്തമായി വീടെടുത്ത് താമസം തുടങ്ങിയിരുന്നു. കുടുംബം ദുബായിലാണുള്ളത്, ഭാര്യ ബിന്ദു. മകന്‍ അജിത്തിനൊപ്പം ജോലി ചെയ്യുന്നു. മകള്‍ വിദ്യാര്‍ഥിനിയാണ്.

Related Articles

Latest Articles