Saturday, October 31, 2026

സിനിമാ ഷൂട്ടിംഗിന്, ‘നോ ലോക്ക് ഡൗൺ’

എസ് ജെ സിനു അമിത്ത് ചക്കാലക്കലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ജിബൂട്ടി’. ഈ കൊറോണ ലോക്ക് ഡൗണ്‍ കാലത്തും ഒരു തടസവുമില്ലാതെ ചിത്രീകരണം നടക്കുന്ന ഏക മലയാള ചിത്രമാണ് ജിബൂട്ടി. കിഴക്കന്‍ ആഫ്രിക്കയിലെ ജിബൂട്ടിയില്‍ ആണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. അമിത് ചക്കാലക്കല്‍, ജേക്കബ് ഗ്രിഗറി, അഞ്ജലി നായര്‍, ദിലീഷ് പോത്തന്‍ എന്നിവര്‍ ജിബൂട്ടിയിലെ ലൊക്കേഷനിലാണ്. മാര്‍ച്ച്‌ 5ന് തുടങ്ങിയ ചിത്രീകരണം ഏപ്രില്‍ 19 വരെ തുടരും. സിനിമ ചിത്രീകരിക്കുന്ന ജനവാസ മേഖലയില്‍ നിന്ന് ഏറെ അകലെയായതിനാല്‍ പ്രശ്നങ്ങള്‍ ഒന്നും ഇല്ല.

മിനിസ്‌ക്രീനില്‍ വമ്പൻ ഹിറ്റായി പോകുന്ന ഉപ്പും മുളകും എന്ന പരമ്ബരയുടെ സംവിധായകന്‍ ആണ് എസ് ജെ സിനു.

ബ്ലൂ ഹില്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മരിയ സ്വീറ്റി ജോബിയാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ടി ഡി ശ്രീനിവാസനാണ്. ആഫ്രിക്ക, ഇടുക്കി, പാരിസ്, ചൈന എന്നിവടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടക്കുക. ജേക്കബ് ഗ്രിഗറി, ദിലീഷ് പോത്തന്‍, അലന്‍സിയര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

Related Articles

Latest Articles