ദില്ലി: രാജ്യത്ത് കോവിഡ്-19 ബാധിച്ച് നാല് പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 72 ആയി. മഹാരാഷ്ട്രയിലാണ് ഏറ്റവും കുടുതല്‍ പേര്‍ കോവിഡ് ബാധിച്ച് മരിച്ചത്.
മധ്യപ്രദേശ്, രാജസ്ഥാന്‍, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ന് കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. മധ്യപ്രദേശില്‍ എട്ട് പേരും കര്‍ണാടകയില്‍ നാലുപേരും കോവിഡ് ബാധിച്ചു മരിച്ചിരുന്നു. രാജസ്ഥാനിലെ ആദ്യ മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 2,500ലെറെ പേര്‍ക്കാണ് രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ 194 പേര്‍ രോഗവിമുക്തി നേടി.
മഹാരാഷ്ട്രയില്‍ രോഗികളുടെ 500 കടന്നു. ഇന്ത്യയില്‍ കൂടുതല്‍ കോവിഡ് രോഗികളുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. 537 പേര്‍ക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. ഏഷ്യയിലെ തന്നെ വലിയ ചേരികളിലൊന്നായ ധാരാവിയിലും കോവിഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

