Monday, October 5, 2026

സൗദിയ്ക്ക് ആശ്വാസം ; കോവിഡ് വ്യാപനം കുറയുന്നു ; ഇന്ന് 5488 പേർ രോഗമുക്തി നേടി

റിയാദ്​: സൗദി അറേബ്യയില്‍ കോവിഡ് വ്യാപനം കുറഞ്ഞ് വരുന്നു . മരണസംഖ്യയിലും പുതിയ രോഗികളുടെ എണ്ണത്തിലും കുറവ്​ അനുഭവപ്പെടുമ്പോൾ തന്നെ രോഗമുക്തരുടെ എണ്ണംവും അതുപോലെ വർധിക്കുന്നുമുണ്ട് . യാതൊരു തരത്തിലെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും ഇല്ലാതിരുന്നിട്ടും ഈ മാറ്റം കോവിഡ്​ പ്രതിരോധ പ്രവര്‍ത്തകര്‍ക്ക്​ ആശ്വാസവും ആത്മവിശ്വാസവും പകരുന്നതാണെന്നാണ് വിലയിരുത്തൽ​. ബുധനാഴ്​ച 5,488 പേരാണ്​ രോഗമുക്തി നേടിയത് . ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,83,048 ആയി ഉയർന്നു.

അതേസമയം , 24 മണിക്കൂറിനിടെ 42 മരണങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന്​​ റിപ്പോർട്ട്​ ചെയ്​തു​. റിയാദ്​ 13, ജിദ്ദ 11, മദീന 1, ഹുഫൂഫ്​ 3, ത്വാഇഫ്​ 3, ഹഫർ അൽബാത്വിൻ 1, തബൂക്ക്​ 3, ബെയ്​ഷ്​ 1, ജീസാൻ 1, അറാർ 1, സബ്​യ 1, ഹുറൈംല 1, മജാരിദ 1, അൽഖുവയ്യ 1 എന്നിവിടങ്ങളിലാണ്​ ബുധനാഴ്​ച മരണങ്ങളുണ്ടായത്​.

രാജ്യത്തെ ആകെ മരണസംഖ്യ 2,325 ആയി. 2671 പേരിൽ പുതുതായി രോഗം സ്ഥിരീകരിച്ചു​. 2,40,474 ആണ് ആകെ രോഗബാധിതരുടെ എണ്ണം. വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 55,101 ആയി കുറഞ്ഞു. ഇതിൽ 2,221 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ് . ഒരു ദിവസത്തിനിടെ 59,010 കോവിഡ്​ പരിശോധനകൾ നടന്നു. രാജ്യത്താകെ ഇതുവരെ 2,436,683 സ്രവസാമ്പിളുകൾ പരിശോധിച്ചു.

Related Articles

Latest Articles