പ്രശസ്ത ബോളിവുഡ് സിനിമാതാരവും സംവിധായകനുമായ ഋഷി കപൂർ(67) അന്തരിച്ചു.അർബുദത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ശ്വാസ തടസ്സത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മുബൈയിലെ ആശുപത്രിയിലാണ് അന്ത്യം. ബോബി, മേരാം നാം ജോക്കർ, ചാന്ദ്നി, തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.
മേരാം നാം ജോക്കർ എന്ന ചിത്രത്തിലൂടെ ബാലതാരമായി വേഷമിട്ടാണ് ചലച്ചിത്രലോകത്തേക്കുള്ള അരങ്ങേറ്റം കുറിച്ചത്. നൂറോളം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

