Thursday, October 8, 2026

അടുത്ത നാല് ആഴ്ച്ചകൾ നിർണായകം :പ്രധാനമന്ത്രി

ദില്ലി :കൊറോണ വെെറസ് കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് പടരുന്ന സാഹചര്യത്തില്‍ നിരീക്ഷണ സംവിധാനം ശക്തമാക്കി ഇന്ത്യ. യുഎസ്, യുകെ, ആസ്ട്രേലിയ എന്നിവിടങ്ങളില്‍ നിന്ന് വരുന്ന എല്ലാ യാത്രക്കാരേയും വിമാനത്താവളങ്ങളില്‍ പൂര്‍ണ്ണ പരിശോധനക്ക് വിധേയമാക്കും. ഈ രാജ്യങ്ങളില്‍ കൊവിഡ് ബാധ വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി.

വെള്ളിയാഴ്ച മധ്യപ്രദേശിലും ഹിമാചല്‍ പ്രദേശിലും ആദ്യമായി കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്തു. മധ്യപ്രദേശില്‍ നാലും ഹിമാചലില്‍ രണ്ട് പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങളുടെ എണ്ണം ഇരുപത്തിരണ്ടായി.

അതേസമയം കൊവിഡ് 19 പ്രതിരോധത്തില്‍ അടുത്ത മൂന്ന് മുതല്‍ നാല് ആഴ്ച്ച വരെ നിര്‍ണ്ണായകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.

കേന്ദ്രവും സംസ്ഥാനവും ഒരുമിച്ച്‌ പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണെന്നും ജനങ്ങളുടെ പരിഭ്രാന്തി അകറ്റണമെന്നും അദ്ദേഹം പറഞ്ഞു. ജനത കര്‍ഫ്യൂ പ്രഖ്യാപിച്ച ഞായറാഴ്ച്ച പാസഞ്ചര്‍ ട്രെയ്നുകള്‍ സര്‍വ്വീസ് നിര്‍ത്തിവയ്ക്കും. ഞായര്‍ അര്‍ദ്ധരാത്രി പന്ത്രണ്ട് മണിക്ക് യാത്ര ആരംഭിക്കുന്ന ട്രെയ്നുകളാണ് സര്‍വ്വീസ് നിര്‍ത്തിവയ്ക്കുക.

Related Articles

Latest Articles