തിരുവനന്തപുരം : കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തില്‍ എല്ലാ ടെലിവിഷന്‍ സീരിയലുകളുടെയും കേരളത്തിലെ ചിത്രീകരണം മാര്‍ച്ച് 20 മുതല്‍ 31 വരെ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചു. ടെലിവിഷന്‍ ഫ്രെട്ടേണിറ്റിയുടെ അടിയന്തിര എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്.
എന്നാല്‍ ഇതിനുശേഷം ചിത്രീകരണം പുനരാംഭിക്കുകയാണെങ്കില്‍ മാസ്‌ക് ,സാനിറ്റൈസറുകള്‍ തുടങ്ങിയ മുന്‍കരുതലുകള്‍ ഷൂട്ടിംഗ് സെറ്റുകളില്‍ നിര്‍ബന്ധമാക്കണമെന്നും ഫ്രെട്ടേണിറ്റി വ്യക്തമാക്കി. മലയാളം ടെലിവിഷന്‍ ഫ്രെട്ടേണിറ്റി ചെയര്‍മാന്‍ സുരേഷ് ഉണ്ണിത്താനാണ് ഇക്കാര്യം അറിയിച്ചത്.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ സിനിമാ നിര്‍മ്മാണവും പോസ്റ്റ് പ്രൊഡക്ഷനും ഉള്‍പ്പടെനിര്‍ത്തിവയ്ക്കാന്‍ ഇന്ത്യന്‍ മോഷന്‍ പിക്ചര്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നേരത്തെ തീരുമാനമെടുത്തിരുന്നു.

