മുൻആരോഗ്യമന്ത്രി കെകെ ഷൈലജയെ ഒതുക്കി മൂലയ്ക്കിരുത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പുതിയ ആരോഗ്യമന്ത്രി വീണാജോർജ്ജിനെയും മൂക്കുകയറിടാൻ ഒരുങ്ങുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
അനാവശ്യമായി സംസാരിച്ച് അബദ്ധം കാട്ടരുത് എന്ന രൂക്ഷവിമർശനമാണ് വീണജോർജ്ജിന് മുന്നറിയിപ്പായി പിണറായി വിജയൻ ഉന്നയിച്ചത് എന്നാണ് ലഭിക്കുന്ന വിവരം.
മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന ദൃശ്യ മാധ്യമപ്രവര്‍ത്തക കൂടിയായ മന്ത്രി വീണാജോർജ്ജ് ‘ഓണം എത്താറായി, ആള്‍ക്കൂട്ടം ഉണ്ടാകാതിരിക്കാന്‍ പരമാവധി ശ്രമിക്കണം, ആഘോഷങ്ങളില്‍നിന്ന് അകന്നു നില്‍ക്കണം. ചടങ്ങുകള്‍ ഒഴിവാക്കണം, ബന്ധുവീടുകള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണം. ഓണമായാലും ബക്രീദായാലും ആള്‍ക്കൂട്ടം രോഗവ്യാപനം കൂടാനിടയാക്കും എന്നിങ്ങനെയൊക്കെയാണ് വിശദീകരിച്ചത്.
സുദീര്‍ഘമായ പ്രതികരണം പിടിഐയും റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.
കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യസംഘം പരിശോധനയ്ക്ക് എത്തി മുന്നറിയിപ്പ് നല്‍കുകയും നിയന്ത്രണങ്ങളില്‍ ഇളവിന് ആലോചിക്കുന്നതിനുമിടയില്‍ മന്ത്രിയുടെ വിശദീകരണം അനാവശ്യ സംസാരമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും വിമര്‍ശനം വന്നത്. തുടര്‍ന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐയ്ക്ക് എതിരേ മന്ത്രി വീണ ട്വിറ്ററില്‍ വിമര്‍ശനം ഉയര്‍ത്തുകയുണ്ടായി. ട്വീറ്റില്‍, പിടിഐക്ക് പിഴവുപറ്റിയെന്നും തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പറയുക മാത്രമല്ല ഞാന്‍ പറഞ്ഞത് ഇതാണ് എന്ന് ഒരു വീഡിയോ ലിങ്ക് ട്വിറ്റില്‍ ചേര്‍ക്കുകയും ചെയ്തു. അത് വേറൊരു ചാനലില്‍ വന്ന വാര്‍ത്തയായിരുന്നു. ഇത് പുതിയൊരു വിവാദത്തിനും വഴിത്തിരിവായി. ഒരു സ്വകാര്യ ചാനലിന് മന്ത്രി ആധികാരികതയും ഔദ്യോഗികതയും നല്കിയെന്നാണ് ഉയരുന്ന വിമര്‍ശനം.
മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ, കൊവിഡ് പ്രതിരോധത്തിലും നിയന്ത്രണ നടപടിയിലും സര്‍ക്കാരിനെയും മുഖ്യമന്ത്രിയേയും ആരോഗ്യമന്ത്രിയേയും പരസ്യമായി, പരോക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിന് മറുപടി എന്ന തരത്തിലായിരുന്നു മന്ത്രി വീണയുടെ വിശദീകരണം എന്നാണ് വിലയിരുത്തപ്പെടുന്നത്.
അതില്‍, ഓണം, ബക്രീദ് പരാമര്‍ശങ്ങളും പരിപാടികളിലും ബന്ധുവീടുകളിലും പോകരുതെന്നുമുള്ള നിര്‍ദേശങ്ങളും സര്‍ക്കാരിന്റെ പദ്ധതികള്‍ക്ക് വിരുദ്ധമായി എന്നാണ് വിലയിരുത്തല്‍. മുന്‍ ആരോഗ്യമന്ത്രിയുടെ വര്‍ത്തമാനങ്ങളെ ഇല്ലാതാക്കി മൂലയ്ക്കിരുത്തിയ മുഖ്യമന്ത്രി വീണാ ജോര്‍ജിനേയും വൈകാതെ തന്നെ വിലക്കിയേക്കുമെന്നാണ് വിവരം.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

