Wednesday, April 24, 2024
spot_img

അമൃത കാരുണ്യത്തിന്‍റെ കാവലാൾ | Interview with Swami Amritaswarupananda Puri | അമൃതസ്വരൂപാനന്ദ പുരി

അമൃത കാരുണ്യത്തിന്‍റെ കാവലാൾ | Interview with Swami Amritaswarupananda Puri | അമൃതസ്വരൂപാനന്ദ പുരി

അമൃതസ്വരൂപമാം മൊഴിമുത്തുകൾ… ജ്ഞാന പ്രവാഹമാം സദ്‌ചിന്തകൾ.. സ്വാമി അമൃതസ്വരൂപാനന്ദ പുരിയോടൊപ്പം ഒരു ദിനം..| Exclusive interview with Mata Amritanandamayi Math Vice Chairman Swami Amritaswarupananda Puri. This meeting was held during his recent visit to Frankfurt who was over in Germany to attend AYUDH’s European summit 2022. The theme of the summit was PIY – Power In Youth.

മാതാ അമൃതാനന്ദമയി മഠത്തിന്റെ വൈസ് ചെയർമാനും അമൃത വിശ്വവിദ്യാപീഠത്തിന്റെ പ്രസിഡൻ്റും, ജഗത് ഗുരു മാതാ അമൃതാനന്ദമയി ദേവിയുടെ പ്രഥമ സന്യാസി ശിഷ്യനുമായ ശ്രീ അമൃത സ്വരൂപാനന്ദപുരി സ്വാമികൾ ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ട് ആശ്രമത്തിൽ സന്ദർശനം നടത്തി.. ജൂൺ 28 മുതൽ ജൂലൈ മൂന്നു വരെ ഫ്രാങ്ക്ഫർട്ടിൽ നടന്ന അമൃത യുവ ധർമ ധാരയുടെ ” ദ പവർ ഇൻ യൂത്ത് ” എന്ന യുവതി യുവാക്കളുടെ സമ്മിറ്റിൽ പങ്കെടുക്കുവാനാണ് അദ്ദേഹം എത്തിയത്.. 23 ഓളം യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള 15 നും 30 നും ഇടയ്ക്ക് പ്രായമുള്ള നിരവധി ആളുകളാണ് ഇതിൽ പങ്കെടുത്തത്… കൂടാതെ സ്വാമി ശുഭാമൃതാനന്ദ പുരി, സ്വാമിനി അമൃത ജ്യോതി പ്രാണ എന്നിവർ നേതൃത്വം നൽകി.

ഈ ചടങ്ങുകൾക്ക് ഇടയിൽ സ്വാമി അമൃത സ്വരൂപാനന്ദപുരി തത്വമയി ചാനലിനു വേണ്ടി പ്രത്യേക അഭിമുഖം അനുവദിച്ചു. മഠത്തിൻ്റെ ഇപ്പൊൾ ഉള്ള ഏറ്റവും വലിയ പ്രോജക്ട് ആയ ഫരീദാബാദിലെ ആശുപത്രിയുടെ വിവരങ്ങൾ, ഉക്രൈൻ റഷ്യ യുദ്ധമുഖത്ത് നിന്ന് പലായനം ചെയ്യേണ്ടി വന്ന വിദ്യാർത്ഥികൾക്കായി നടത്തിയ സേവനങ്ങൾ, സ്വാമിയുടെ അയോധ്യ സന്ദർശന അനുഭവങ്ങൾ, അമ്മ കൂടി മുഖ്യ രക്ഷാധികാരി ആയ ശ്രീരാമ രഥയാത്രയുടെ വിശേഷങ്ങൾ, വിമർശനങ്ങൾക്കുള്ള ചില മറുപടികൾ തുടങ്ങി നിരവധി കാര്യങ്ങളെക്കുറിച്ച് സ്വാമി സംസാരിച്ചു…

ഈ പ്രത്യേക അഭിമുഖത്തിന്റെ സമ്പൂർണ്ണ രൂപം മുകളിൽ കാണാവുന്നതാണ്

Related Articles

Latest Articles