Monday, May 6, 2024
spot_img

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനാകേസ്; പ്രതി സ്വപ്ന സുരേഷിനെ ഇന്ന് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം ചോദ്യംചെയ്യും

എറണാകുളം: മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനാകേസില്‍ പ്രതി സ്വപ്ന സുരേഷിനെ ഇന്ന് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം ചോദ്യംചെയ്യും. എറണാകുളം പോലീസ് ക്ലബ്ബിലാണ് ചോദ്യംചെയ്യല്‍ നടക്കുക. അതേസമയം, ഗൂഢാലോചനാകേസില്‍ സ്വപ്ന നല്‍കിയ മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ഗൂഢാലോചനാകേസില്‍ ഇതിനോടകം തന്നെ രണ്ടുതവണ ഹാജരാകാന്‍ ക്രൈംബ്രാഞ്ച് സ്വപ്നയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇ.ഡിയുടെ ചോദ്യംചെയ്യല്‍ തുടരുന്നതിനാല്‍ ഹാജരായിരുന്നില്ല. ഇന്നു രാവിലെ ചോദ്യംചെയ്യലിന് എത്താനാണ് അന്വേഷണസംഘം ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, സ്വപ്‍ന സുരേഷിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഷാജ് കിരണ്‍ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരാകും. മുഖ്യമന്ത്രിയ്ക്കടക്കമുള്ള ഉന്നതർക്കെതിരായ കേസുകളിൽ നിന്ന് പിന്മാറാൻ ഷാജ് കിരൺ ഭീഷണിപ്പെടുത്തിയെന്നാണ് സ്വപ്ന ആരോപിച്ചിരുന്നത്.

Related Articles

Latest Articles