ദില്ലി: അയോധ്യ രാമക്ഷേത്ര നിര്‍മാണത്തിന്റെ ശിലാസ്ഥാപന ചടങ്ങിന്റെ തത്സമയം ലോകമെങ്ങുമുള്ള നിരവധിപേർ കണ്ടതായി റിപ്പോർട്ട് . യു.കെ, യു.എസ്.എ, കാനഡ, ഓസ്‌ട്രേലിയ, ഇന്തോനേഷ്യ, തായ്‌ലന്‍ഡ്, നേപ്പാള്‍ തുടങ്ങി നിരവധി രാജ്യങ്ങളിലെ ടിവി ചാനലുകള്‍ ഇത് പ്രക്ഷേപണം ചെയ്തു. ഓണ്‍ലെെന്‍ സ്ട്രീമായ യുടൂബിലൂടെയും നിരവധി പേർ ചടങ്ങ് കണ്ടുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഡി.എസ്.എന്‍.ജി ഒ.ബി വാന്‍ എന്നിവയിലൂടെ പരിപാടി പൂര്‍ണമായും തത്സമയം സംപ്രേക്ഷണം ചെയ്തത് ദൂരദര്‍ശനാണ്.
ദൂരദര്‍ശന്റെ കണക്കുകള്‍ പ്രകാരം യു.എസ്‌എ, യു.കെ, ഫ്രാന്‍സ്, ഇറ്റലി, നെതര്‍ലാന്‍ഡ്‌സ്, ജപ്പാന്‍, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, യു.എ.ഇ, സൗദി അറേബ്യ, ഒമാന്‍, കുവൈറ്റ്, നേപ്പാള്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ്, മലേഷ്യ, ഇന്തോനേഷ്യ, തായ്‌ലന്‍ഡ്, ഫിലിപ്പൈന്‍സ്, സിംഗപ്പൂര്‍, ശ്രീലങ്ക മൗറീഷ്യസ് എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ചടങ്ങ് കണ്ടത്. രാജ്യത്തെ ഇരുനൂറോളം ചാനലുകളാണ് ശിലാസ്ഥാപന ചടങ്ങ് സംപ്രേക്ഷണം ചെയ്തത്. ശ്രീരാമന്റെ ജന്മസ്ഥലമായ അയോധ്യയിലാണ് ക്ഷേത്ര നിര്‍മാണത്തിനുളള ശിലാസ്ഥാപന ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചത്.

