Monday, April 29, 2024
spot_img

ആയുധമെല്ലാം നഷ്ടപ്പെട്ട് നിരാശരായി പ്രതിപക്ഷ പാർട്ടികൾ | India | Congress

2024 ൽ മോദിയുടെ തുടർ ഭരണം എന്നത് 2029 ൽ പ്രതിപക്ഷം തന്നെ ഇല്ല എന്ന യാഥാർഥ്യം മുന്നിൽ കണ്ടു ഉള്ള ജീവന്മരണ പോരാട്ടം ആണ്. 2029 മുന്നെ പല അഴിമതി കേസ്കളുടെയും വിധി വരും. നാഷണൽ ഹെരാൾഡ് കേസ് അടക്കം. അതിൽ അമ്മയും മോനും പെടുമോ എന്നൊക്കെ കാത്തിരുന്ന് കാണണം. കാരണം 2000 കോടി ആണ് അടിച്ചു മാറ്റിയത്. ഇത് മാത്രം അല്ല പ്രശ്നം. ഇന്നത്തെ പ്രതിപക്ഷ നേതാക്കളുടെ പ്രായം കൂടി വിഷയം ആണ്. പലതും കുടുംബ പാർട്ടി ആയത് കൊണ്ട് പകരക്കാർ പോലും ഇല്ല.

സ്റ്റാലിൻ. ഇപ്പോൾ 70 വയസ്, 2029 ൽ 76, ഇപ്പോൾ തന്നെ വലിയ ആരോഗ്യപ്രശ്നം ഉള്ളയാൾ ആണ്. ഡയാലിസിസ് അടക്കം ചെയ്തു നടക്കുന്ന നേതാവ്. മമത, ഇപ്പോൾ 68, പ്രമേഹം ഉള്ളത് കൊണ്ട് പഴയ സ്പീഡ് പോലും ഇപ്പോൾ ഇല്ല. 2029 ൽ വയസ് 74. നവീൻ പട്നായിക്ക്, ഇപ്പോൾ 76, 2029 ൽ 82 വയസ്. ഒരു പിൻഗാമി ഇപ്പോൾ തന്നെ ഇല്ല. ചന്ദ്രശേഖരറാവു, ഇപ്പോൾ 69 വയസ്. 2029 ൽ 75. പിൻഗാമി ആയി മകൾ കവിത. മിക്കവാറും സിസോടിയയുടെ കൂടെ അകത്തു പോകും. BRS നയിക്കാൻ പ്രാപ്തി ഇല്ല.

നിലവിൽ മുഖ്യ പ്രതിപക്ഷം എന്ന് പറയാൻ ഈ നാലുപേര് മാത്രമേ ഉള്ളു. ഇവരുടെ എല്ലാം തട്ടകത്തിൽ ബിജെപി വളർന്നും തുടങ്ങി! അതായത് 2024 ൽ മോദി ആണ് എന്നതിൽ സംശയം ഒന്നും ഇല്ല. കാര്യമായ ഒരു ആരോഗ്യപ്രശ്നവും ഇല്ലാത്ത തലൈവർ 2029 ലും മുന്നിൽ നിൽക്കുമോ എന്ന പേടിയും ഉണ്ട്. 75 വയസ് എന്ന പ്രായപരിധിക്ക് മോഡിക്ക് ഇളവ് കിട്ടിയാൽ തലൈവർ തന്നെ 2029 ലും നിൽക്കും എന്ന കാര്യത്തിൽ സംശയം ഒന്നും ഇല്ല.. അങ്ങിനെ വന്നല്ലോ 20 വർഷം തുടർച്ചയായി ഇന്ത്യ ഭരിച്ച ആദ്യ പ്രധാനമന്ത്രി ആയി തലൈവർ മാറും. നെഹ്‌റു പോലും 18 വർഷം ആണ് ഉണ്ടായിരുന്നത്.

ഇത് എല്ലാം ആണ് 2024 എന്ന വർഷം പ്രതിപക്ഷത്തിനു പ്രതേകിച്ചു കോൺഗ്രസിന് വളരെ പ്രാധാന്യം അർഹിക്കുന്നത്. രാഹുൽ ഗാന്ധി വിഷയം കേരളത്തിൽ മാമാകൾ വൻ വിഷയം ആയി കാണിക്കുന്നു എങ്കിലും കേരളത്തിനു പുറത്തു കാര്യമായ ചലനം ഒന്നും ഉണ്ടാക്കിയിട്ടില്ല. തമിഴ് നാട്ടിൽ ഒന്നും പലരും അറിഞ്ഞിട്ട് പോലും ഇല്ല എന്നത് ആണ് കോമഡി. പ്രതിക്ഷേധത്തിൽ പോലും 20 കോൺഗ്രസ്‌ MP മാർ തികച്ചും ഉണ്ടായിരുന്നില്ല. രാജ്‌മോഹൻ ഉണ്ണിത്താൻ, ശശി തരൂർ അടക്കം പലരും മുങ്ങി. അല്ലേലും പപ്പുവിന്റെ പോഴത്തരം ന്യായികരിക്കാൻ ഒന്നും തരൂർ നിൽക്കും എന്ന് തോന്നുന്നില്ല. സിമ്പിൾ ആയി പറഞ്ഞാൽ 2029 ൽ എത്ര പേര് പ്രതിപക്ഷത്ത് പോലും ഉണ്ടാകും എന്ന് ഒരു രൂപവും ഇല്ല. എന്നത് ആണ് സത്യം.

Related Articles

Latest Articles