Monday, October 12, 2026

ആശങ്കയുയർത്തി ഗ്രാഫ് മുകളിലേക്ക്. 42 പുതിയ കേസുകൾ, 2 പേർക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനം അതീവ ജാഗ്രതയില്‍. സംസ്ഥാനത്ത് ഇന്ന് 42 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ട് പേര്‍ രോഗമുക്തരായി. ഇന്നലെ കോവിഡ് ബാധിച്ച് ഒരു മരണവും സംഭവിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചാവക്കാട് സ്വദേശിനിയായ വയോധികയാണ് ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചത്.

കണ്ണൂര്‍- 12, കാസര്‍ഗോഡ്- ഏഴ്, പാലക്കാട്-അഞ്ച്, തൃശൂര്‍, മലപ്പുറം നാല് വീതം, കോട്ടയം-രണ്ട്, കൊല്ലം, പത്തനംതിട്ട, വയനാട് ഓരോരുത്തര്‍ക്ക് എന്നിങ്ങനെയാണ് കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചവരില്‍ 17 പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്. 14 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരും. ഇതില്‍ 21 പേര്‍ മഹാരാഷ്ട്രയില്‍നിന്നും ഓരോരുത്തര്‍ തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍നിന്നും എത്തിയവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രോഗം ബാധിച്ചു. കോഴിക്കോട് ആരോഗ്യപ്രവര്‍ത്തകയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

നിലവില്‍ 216 പേര്‍ കോവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരെ എണ്ണവും വര്‍ധിച്ചു.

Related Articles

Latest Articles