Saturday, May 18, 2024
spot_img

ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ 2.57 ലക്ഷം; മരണം 7,000 കടന്നു

ദില്ലി: ഇന്ത്യയില്‍ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം പതിനായിരത്തിനു മുകളില്‍ തുടരുന്നു. 24 മണിക്കൂറിനിടെ 10,884 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,57,486 ആയി. 261 പേര്‍ കൂടി മരിച്ചതോടെ കോവിഡ് മരണസംഖ്യ 7,207 ആയി ഉയര്‍ന്നു. രോഗമുക്തരായവരുടെ എണ്ണം 1,23,848 ആയി. നിലവില്‍ 1,26,418 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

രോഗബാധിതരുടെ എണ്ണത്തിലും മരണനിരക്കിലും മുന്നിലുള്ള മഹാരാഷ്ട്രയില്‍ രോഗവ്യാപനം അനിയന്ത്രിതമായി തുടരുകയാണ്. 24 മണിക്കൂറിനിടെ 3,007 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. 91 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 85,975 ആയും മരണസംഖ്യ 3,060 ആയും ഉയര്‍ന്നു.

തമിഴ്‌നാട്ടില്‍ രോഗം ബാധിച്ചവരുടെ എണ്ണം 31,667 ആയി. മരണം 272. രോഗം ഭേദമായവര്‍ 16,999. പുതുതായി 1,515 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. 18 പേര്‍ മരിച്ചു. ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 1,282 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. 51 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രോഗബാധിതരുടെ എണ്ണം 28,936 ആയും മരണസംഖ്യ 812 ആയും ഉയര്‍ന്നു.

ഗുജറാത്തില്‍ രോഗം ബാധിച്ചവരുടെ എണ്ണം 20,097 ആയി. മരണം 1,249. ഇതുവരെ 13,643 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. രാജസ്ഥാനില്‍ 10,599 പേര്‍ക്ക് രോഗംബാധിച്ചതില്‍ 240 പേര്‍ മരിച്ചു. ഉത്തര്‍പ്രദേശില്‍ രോഗം ബാധിച്ചവര്‍ 10,536. മരണം 275. രോഗം ഭേദമായവര്‍ 6,185. മധ്യപ്രദേശില്‍ ഇതുവരെ 9,401 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. ആകെ മരണം 412.

Related Articles

Latest Articles