Friday, May 17, 2024
spot_img

ജാഗ്രത വേണം; അടുത്ത മൂന്ന് മാസങ്ങൾ നിർണ്ണായകം

തിരുവനന്തപുരം: സംസ്ഥാനത്ത് 3 മാസത്തിനുള്ളില്‍ കോവിഡ് ബാധിതരുടെ എണ്ണവും മരണവും വലിയതോതില്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. 100 ദിവസത്തിനുള്ളില്‍ സംഭവിക്കാവുന്ന ഗുരുതര സാഹചര്യം ആരോഗ്യവകുപ്പ് മേധാവികള്‍ അവതരിപ്പിച്ചു. മുതിര്‍ന്ന പൗരന്മാരും ഇതര രോഗികളുമാണു കടുത്ത വെല്ലുവിളി നേരിടുന്നവര്‍.

റിപ്പോര്‍ട്ട് അനുസരിച്ചു ജൂണ്‍ 31വരെ ദിവസം 169, ജൂലൈ 31 വരെ ദിവസം 272 , ഓഗസ്റ്റ് 31വരെ ദിവസം 342 എന്ന നിലയില്‍ പുതിയ രോഗികള്‍ ഉണ്ടാകാം. ഓഗസ്റ്റ് അവസാനത്തോടെ മരണം 150 ല്‍ അധികമാകാമെന്നാണു വിലയിരുത്തല്‍. ഇതുവരെ മരിച്ചതു 16 പേരാണ്.

ഒരു രോഗിയില്‍ നിന്നു 3 പേര്‍ക്കു വരെ വൈറസ് പകരാമെന്നാണു ലോകാരോഗ്യ സംഘടനയുടെ കണക്ക്. കേരളത്തില്‍ ഇതു പരമാവധി 1.45 ല്‍ നിര്‍ത്താനാകുമെന്നാണു പ്രതീക്ഷ. സമ്പര്‍ക്കം വഴി ജൂണില്‍ 100 പേര്‍ക്കു വരെ രോഗം ബാധിക്കാം.

ജൂലൈയില്‍ 610 പേര്‍ക്കും ഓഗസ്റ്റില്‍ 2909 പേര്‍ക്കും സെപ്റ്റംബറില്‍ 10,281പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം വരാന്‍ സാധ്യതയുണ്ട്. ഈ വിഭാഗം രോഗികളില്‍ ഭൂരിഭാഗവും വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരുമായി ഇടപഴകുന്നവരായിരിക്കും.

പുറത്തു നിന്നെത്തുന്നവരുടെ ക്വാറന്റൈനും 65 വയസ്സു കഴിഞ്ഞവരുടെയും ഇതര രോഗികളുടെയും റിവേഴ്‌സ് ക്വാറന്റൈനും ശക്തമാക്കിയില്ലെങ്കില്‍ രോഗവ്യാപനം നിയന്ത്രിക്കാനാകില്ല. ഇവര്‍ മുറികളില്‍ തന്നെ കഴിയണമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ മുന്നറിയിപ്പുനല്‍കുന്നു.

Related Articles

Latest Articles