ഇന്ത്യയുടെ തലതൊട്ടപ്പന് ഇന്ന് നൂറ്റിയമ്പതാം ജന്മവാർഷികം. ചലച്ചിത്രനിര്മ്മാതാവ്, സംവിധായകന്, തിരക്കഥാകൃത്ത് തുടങ്ങി കൈവെച്ച എല്ലാംപൊന്നാക്കിയ ദാദസാഹിബ് ഫാല്ക്കെ എന്ന ധുന്ദിരാജ് ഗോവിന്ദ് ഫാല്ക്കെ. ഭാരതീയ ചലച്ചിത്രത്തിന്റെ പിതാവായി ഗണിക്കപ്പെടുന്ന ചലച്ചിത്രപ്രതിഭയാണ്. 1913 ല് ഇറങ്ങിയ “രാജാ ഹരിശ്ചന്ദ്ര” എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ ആദ്യ സംരംഭം.
അദ്ദേഹത്തിന്റെ പ്രശസ്ത്മായ ചിത്രങ്ങളാണ് മോഹിനി ഭസ്മാസുര്(1913),സത്യവാന് സാവിത്രി(1914),ലങ്ക ദഹന്(1917),ശ്രീകൃഷ്ണ ജനം(1918),കാളിയ മര്ദ്ദന്(1919) എന്നിവ. 19വർഷത്തെ കാലയളവിനുള്ളിൽ
95 ചിത്രങ്ങളും 26 ചെറുചിത്രങ്ങളും ആണ് അദ്ദേഹം ചലച്ചിത്രലോകത്തിന് സംഭാവന നൽകിയത്.
1969 ല് ഭാരതസര്ക്കാര് ദാദാസാഹിബ് ഫാല്ക്കെയെ ആദരിച്ചുകൊണ്ട് തുടങ്ങിയ പുരസ്കാരമാണ് ദാദാസാഹിബ് ഫാല്ക്കെ പുരസ്കാരം. ഈ പുരസ്കാരം ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്രപുരസ്കാരമാണ്. ഭാരതീയ ചലച്ചിത്രത്തിന് നല്കപ്പെടുന്ന ആജീവനാന്ത സംഭാവനയ്ക്കാണ് ഈ അവാര്ഡ് നല്കുന്നത്.
ഫാല്ക്കെ മഹാരാഷ്ട്രയിലെ നാസിക്കില് ഒരു പുരോഹിത കുടുംബത്തിലാണ് ജനിച്ചത്. ജെ.ജെ. സ്കൂള് ഒഫ് ആര്ട്സിലും ബറോഡയിലെ കലാഭവനിലും പഠിച്ചു. പിന്നീട് ആര്ക്കിടെക്ചറും അഭ്യസിച്ചു. പെയിന്റിങ്ങിലും നാടകാഭിനയത്തിലും മാജിക്കിലും താത്പര്യം. അച്ചടിശാല തുടങ്ങിയ ഫാല്ക്കെ സിനിമയിലേക്കു തിരിഞ്ഞു. പ്രഥമ ഇന്ത്യന് കഥാചിത്രം രാജാ ഹരിശ്ചന്ദ്ര (1913) നിര്മിച്ചു. ഭസ്മാസുരമോഹിനി, ഗംഗാവതാരം, സാവിത്രി, ലങ്കാദഹന്, ശ്രീകൃഷ്ണജന്മ, സേതുബന്ധനം തുടങ്ങി നൂറോളം ചിത്രങ്ങള്. ഇന്ത്യയിലെ ആദ്യത്തെ ഫിലിം സ്റ്റുഡിയോ സ്ഥാപിച്ചു.

