Thursday, October 8, 2026

ഉംപുന്‍ അതിതീവ്ര ചുഴലിയാകും: കേരളത്തിലും വ്യാപകമഴയ്ക്ക് സാധ്യത

ഒഡീഷ: ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് വടക്കന്‍ തീരത്തേക്ക് നീങ്ങുന്ന അതിതീവ്ര ചുഴലിക്കാറ്റ് ഉംപുന്‍ ഇന്ന് തീരം തൊടും. ഉച്ചയോടെ ബംഗാളിലെ ദിംഗയിലാണ് ചുഴലിക്കാറ്റ് കരതൊടുക. വൈകിട്ടോടെ പൂര്‍ണമായി കരയില്‍ പ്രവേശിക്കുന്ന ഉംപുന്‍ വന്‍നാശമുണ്ടാക്കുമെന്നാണ് പ്രവചനം. ഒഡീഷയിലെ പാരദ്വീപിന് 210 കിലോമീറ്റര്‍ അകലെയാണ്’

പതിനാറടി ഉയരത്തില്‍ തിരമാലകളുണ്ടാവുമെന്ന് മുന്നറിയിപ്പുണ്ട്. ഒഡീഷയില്‍ കനത്ത കാറ്റും മഴയുമാണ്. വരും മണിക്കൂറില്‍ കാറ്റിന്റെ ശക്തി കൂടും. ഒരുലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു ബംഗാളില്‍ മൂന്നുലക്ഷത്തോളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.

നോര്‍ത്ത് ട്വന്റി ഫോര്‍ പര്‍ഗനാസ്, സൗത്ത് ട്വന്റി ഫോര്‍ പര്‍ഗനാസ്, ഈസ്റ്റ് മിഡ്‌നാപൂര്‍ ജില്ലകളിലൂടയാണ് കാറ്റ് കടന്നുപോകുക. കൊല്‍ക്കത്ത, ഹൂഗ്ലി ജില്ലകളിലും അതീവജാഗ്രതാ നിര്‍ദേശമുണ്ട്.

Related Articles

Latest Articles