Sunday, October 4, 2026

വന്ദേ ഭാരത്;ഇന്ന് എത്തുന്നത് ആറു വിമാനങ്ങൾ

ദുബായ്: വന്ദേഭാരത് ദൗത്യത്തിൽ ഗൾഫിൽനിന്നു ഇന്ന് കേരളത്തിലേക്ക് പറക്കുന്നത് ആറു വിമാനങ്ങൾ. ദുബായ്-കൊച്ചി(ഉച്ചയ്ക്ക് പ്രാദേശികസമയം ഒരു മണി), കുവൈത്ത്-തിരുവനന്തപുരം(ഉച്ചയ്ക്ക് 1.45), സലാല-കോഴിക്കോട്(ഉച്ചതിരിഞ്ഞ് 3.45), റിയാദ്-കണ്ണൂർ, മസ്കറ്റ്-കണ്ണൂർ, മസ്കറ്റ്-കോഴിക്കോട് എന്നിങ്ങനെയാണ് സർവീസ്.

ദമാമിൽനിന്നു ബെംഗളൂരുവഴി ഹൈദരാബാദ്, ജിദ്ദയിൽനിന്നു വിജയവാഡവഴി ഹൈദരാബാദ് സർവീസും ഉണ്ടാകും. മസ്കറ്റിൽനിന്നു ബെംഗളൂരുവിലേക്കും ബുധനാഴ്ച വിമാനസർവീസുകളുണ്ട്. ദോഹ-വിശാഖപട്ടണം(ഉച്ചയ്ക്ക് 12), ഹൈദരാബാദ്(ഉച്ചയ്ക്ക് ഒരുമണി) എന്നിവിടങ്ങളിലേക്കും സർവീസുണ്ട്. സമയക്രമങ്ങളിൽ മാറ്റങ്ങളുണ്ടാകാം.

വന്ദേഭാരത് ദൗത്യത്തിൽ ഗൾഫിൽനിന്നു നാലു വിമാനങ്ങളാണ് ഇന്നലെ സംസ്ഥാനത്ത എത്തിയത്. കുവൈത്തിൽനിന്നു കണ്ണൂരിലേക്കുള്ള എയർഇന്ത്യ എക്സ്പ്രസ് ഐ.എക്‌സ്,790-ൽ 10 കുഞ്ഞുങ്ങൾ ഉൾപ്പെടെ 188 യാത്രക്കാർ മടങ്ങിയതായി അധികൃതർ അറിയിച്ചു.

Related Articles

Latest Articles