Friday, May 17, 2024
spot_img

ഉംപുൺ ചുഴലിക്കാറ്റ്;ഏതു സാഹചര്യവും രാജ്യം നേരിടും

ദില്ലി : ഉംപുന്‍ ചുഴലിക്കാറ്റിനെ നേരിടുന്നതിനായി കേന്ദ്രസര്‍ക്കാരിന്റെ എല്ലാവിധ സഹായങ്ങളും സംസ്ഥാനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പുനല്‍കി . ഉംപുന്‍ ചുഴലിക്കാറ്റ് ഇന്ത്യയെ എങ്ങിനെയെല്ലാം ബാധിക്കുമെന്ന് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി ഇന്നലെ ഉന്നതതല യോഗം വിളിച്ചിരുന്നു.

മാരകശേഷിയുള്ള ഉംപുന്‍ ചുഴലിക്കാറ്റിനെ നേരിടുന്നതിനായി ഇന്ത്യ പൂര്‍ണസജ്ജമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ദേശിയ ദുരന്തനിവാരണ അതോറിട്ടിയിലെ ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തില്‍ മോദി വ്യക്തമാക്കി.

പശ്ചിമബംഗാളിന്റെയും ബംഗ്ലാദേശിന്റെയും തീരത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഉംപുന്‍ ചുഴലിക്കാറ്റ് മെയ് ഇരുപതോടെ തീരത്തോടടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഉംപുന്‍ ബാധിക്കാന്‍ സാധ്യതയുള്ള പ്രദേശത്തെ ആളുകളെ മാറ്റി പാര്‍പ്പിക്കുന്നതിന് വേണ്ടിയുള്ള കാര്യങ്ങള്‍ നടപ്പിലാക്കി തുടങ്ങുമെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.

മാത്രമല്ല, നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സിലെ 25 ടീമുകളെ രാജ്യത്തെ വിവിധ ഭാഗങ്ങളിലായി വിന്യസിച്ചു കഴിഞ്ഞുവെന്ന് ദേശീയ ദുരന്ത നിവാരണ സേനയുടെ ഡയറക്ടര്‍ ജനറല്‍ അറിയിച്ചു.

Related Articles

Latest Articles