Sunday, June 2, 2024
spot_img

ഉറവിടമറിയാതെ നട്ടം തിരിഞ്ഞു സംസ്ഥാനം.മരണനിരക്ക്,0.72 ശതമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരില്‍ 86.31 ശതമാനംപേരും പുറത്തുനിന്നുവന്നവരെന്ന് റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ചവരെ രോഗംസ്ഥിരീകരിച്ചവര്‍ 3039 പേരാണ്. ഇതില്‍ 2623 പേരും പുറത്തുനിന്നുവന്നവരാണ്. അതേസമയം, സമൂഹവ്യാപനമുണ്ടായിട്ടില്ലെന്ന് ആരോഗ്യവകുപ്പ് പറയുമ്പോഴും മ്പര്‍ക്കത്തിലൂടെ രോഗംപിടിപെടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ട്.

ഇതുവരെ സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടവരില്‍ എഴുപത് കേസുകള്‍ ഉറവിടം അറിയാത്ത കേസുകളാണ്. ഉറവിടം അറിയാത്തവരടക്കം സമ്പര്‍ക്കത്തിലൂടെ രോഗംപകര്‍ന്നത് 416 പേര്‍ക്കും. ഇതില്‍ ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.

ഈ മാസംമാത്രം 1025 പേര്‍ വിദേശത്തുനിന്നും 577 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നുമെത്തി. 13.69 ശതമാനം ആളുകള്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടത്. വ്യാഴാഴ്ചവരെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത് 21 പേരാണ്. ഇതോടെ സംസ്ഥാനത്തെ മരണനിരക്ക് 0.72 ശതമാനമായിരിക്കുകയാണ്.

Related Articles

Latest Articles