Monday, October 5, 2026

റിയ പറഞ്ഞത് സത്യമോ?അന്വേഷണം യഷ്‌രാജ് ഫിലിംസിലേക്ക്

മുംബൈ:സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നിർമാണ കമ്പനിയായ ‘യഷ്‌രാജ്’ ഫിലിംസ് അധികൃതരെ അടുത്ത ദിവസങ്ങളിൽ ചോദ്യം ചെയ്യും. സിനിമാ കരാറുകളുടെ കൂടുതൽ രേഖകൾ പൊലീസിന്റെ ആവശ്യപ്രകാരം ഇവർ കൈമാറിയിരുന്നു. പ്രമുഖരുടെ ലോബി നടനെ ഒതുക്കാൻ ശ്രമിച്ചെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് അന്വേഷണം ഈ ദിശയിൽ മുന്നേറുന്നത്. 

‘യഷ്‌രാജു’മായുള്ള കരാറുകളിൽ നിന്നു പിൻമാറിയ സുശാന്ത് അവരുടെ ചിത്രങ്ങളിൽ അഭിനയിക്കരുതെന്നു തന്നോടു പറഞ്ഞതായി അടുത്ത സുഹൃത്തായ നടി റിയ ചക്രവർത്തി പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. റിയ ഉൾപ്പെടെ 15 പേരെയാണ് ഇതുവരെ ചോദ്യം ചെയ്തത്. മൊഴിയിലെ വിവരങ്ങൾ അന്വേഷണ സംഘം പരിശോധിക്കുകയാണ്. 

Related Articles

Latest Articles