Monday, April 29, 2024
spot_img

എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കാനൊരുങ്ങി ഒപെക് പ്ലസ് രാജ്യങ്ങള്‍

വിയന്ന: സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കാന്‍ ഒപെക് പ്ലസ് രാജ്യങ്ങളുടെ തീരുമാനം. ഉത്പാനത്തില്‍ ഒരു ദിവസം ഒരു കോടി ബാരലിന്റെ കുറവ് വരുത്താനാണ് തീരുമാനം. കാല്‍ നൂറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എണ്ണവില എത്തിയതിനെ തുടര്‍ന്നാണ് ഉത്പാദനം വെട്ടിക്കുറയ്ക്കാന്‍ രാജ്യങ്ങള്‍ തീരുമാനിച്ചത്.

13 ഒപെക് രാജ്യങ്ങളും റഷ്യ അടക്കമുള്ള സഖ്യ രാഷ്ട്രങ്ങളും ആണ് എണ്ണ ഉത്പാദനം കുറയ്ക്കുക. ആഗോള തലത്തില്‍ കൊറോണ വൈറസ് പകര്‍ച്ചവ്യാധി വഷളായതിന് പിന്നാലെ എണ്ണവിലയിലുണ്ടായ ഇടിവിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാനുന്നതിന് വേണ്ടിയാണ് ഇത്തരമൊരു തീരുമാനം. വിപണിയില്‍ എണ്ണയുടെ ലഭ്യത കുറയുന്നതോടെ ആവശ്യം വര്‍ദ്ധിക്കുമെന്നും വില ഉയരുമെന്നുമാണ് കണക്ക് കൂട്ടുന്നത്.

ആഗോള ക്രൂഡ് ഓയില്‍ വില വ്യാഴാഴ്ച 2002 ന് ശേഷം ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞിരുന്നു. ഒത്തുതീര്‍പ്പിലെത്താനുള്ള യുഎസിന്റെ തുടര്‍ച്ചയായ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് ഒപെക് + കരാറിലേക്ക് എത്തിയത്. കാരറിന് പിന്നാലെ വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റും ഉയര്‍ന്ന് ബാരലിന് 23.56 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. 2008 ജൂലൈയിലാണ് എണ്ണവില എക്കാലത്തെയും ഉയര്‍ന്ന നിരക്കായ ബാരലിന് 147 ഡോളറിലേക്ക് എത്തിയത്.

Related Articles

Latest Articles