Saturday, October 17, 2026

ഒടുവിൽ സക്കീർ ഹുസൈൻ തെറിച്ചു.

കളമശ്ശേരിയിലെ സി പി എം ഗുണ്ടായിസത്തിന് നേതൃത്വം നൽകിയ ഏരിയ സെക്രട്ടറി സക്കീർ ഹുസൈനെ തൽസ്ഥാനത്തുനിന്നും മാറ്റാൻ സി പി എം തീരുമാനം.ജില്ലയിലെ പ്രമുഖ നേതാവായ പി രാജീവിന്റെ വിശ്വസ്തനായിരുന്ന സക്കീർ നിരവധി ആരോപണങ്ങൾ നേരിട്ടിരുന്നു.വ്യവസായിയെ തട്ടികൊണ്ടുപോയ കേസിൽ അദ്ദേഹത്തെ കോടതി ശിക്ഷിക്കുകയും ചെയ്തിരുന്നു.ആ സമയത്തും പാർട്ടിയിലെ സ്വാധീനം ഉപയോഗിച്ച് സക്കീർ ഹുസൈൻ പാർട്ടിയിൽ സജീവമായിരുന്നു.സക്കീർ ഹുസൈനെ കളമശ്ശേരി ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റാനുള്ള എറണാകുളം ജില്ലാകമ്മറ്റിയുടെ തീരുമാനം സംസ്ഥാന കമ്മറ്റി അംഗീകരിക്കുകയായിരുന്നു.

Related Articles

Latest Articles