തിരുവനന്തപുരം: കോവിഡ്19 എന്ന മഹാമാരിയെ ഒറ്റക്കെട്ടായി നേരിടുന്ന കേരളത്തെക്കുറിച്ച് ഒരുക്കിയ ‘ഒരുമിച്ചിതാ മലയാളികൾ’ എന്ന സംഗീത വീഡിയോ ശ്രദ്ധേയമാകുന്നു.കേരളത്തിന് സംഗീതം കൊണ്ട് ഒരു ട്രിബ്യൂട്ട് ഒരുക്കിയിരിക്കുന്നത് സംഗീതസംവിധായകൻ പി.എസ്.ജയഹരിയാണ്.
യുട്യൂബില്‍ മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്. കൊറോണ വൈറസിനെതിരെ തളരാതെ പൊരുതാന്‍ പ്രചോദനം പകരുന്ന ഈ ഗാനം ശ്രദ്ധ നേടുകയാണ്.നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് ഒറ്റക്കെട്ടായി കൊവിഡിനെ ചെറുത്ത് തോല്‍പ്പിക്കാം എന്ന സന്ദേശമാണ് ഈ വീഡിയോ ഗാനം പകരുന്നത്.മലയാളികളുടെ പ്രിയതാരം ഇന്ദ്രന്‍സ് മാസ്‌ക് തുന്നുന്ന ദൃശ്യങ്ങളോടെയാണ് ഈ വീഡിയോ ഗാനം ആരംഭിയ്ക്കുന്നത്.
അതിരന്‍ എന്ന ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കി ശ്രദ്ധ നേടിയ സംഗീത സംവിധായകനാണ് പി എസ് ജയ്‍ഹരി.തിരക്കഥാകൃത്ത് മഹേഷ് ഗോപാല്‍ ആണ് പാട്ടിന് വരികള്‍ എഴുതിയിരിക്കുന്നത്.സംഗീത സംവിധാനത്തിനൊപ്പം പാടിയിരിക്കുന്നതും ജയ്‍ഹരി ആണ്. ഗിത്താര്‍ റോണി ജോര്‍ജ്ജ്. മിക്സിംഗ് എബിന്‍ പോള്‍. വീഡിയോ എഡിറ്റിംഗ് അഖില്‍ എസ് കിരണ്‍. പ്രതിഫലം കൂടാതെയാണ് മുഴുവന്‍ കലാകാരന്മാരും ഈ പ്രോജക്ടില്‍ സഹകരിച്ചിരിക്കുന്നത്.

