Sunday, October 18, 2026

ഒരു ജനതയ്ക്ക് നല്കുന്നു,പ്രതീക്ഷയുടെ ദീപനാളങ്ങൾ;ഇതാണ് യഥാർത്ഥ ഭരണാധികാരി

ദില്ലി:കൊറോണയ്‌ക്കെതിരായ പ്രതിരോധ പ്രവര്‍ത്തനത്തിന് സന്ദേശം നല്‍കുന്നതിനായി രാജ്യത്തെ മുഴുവന്‍ ജനങ്ങളും ഏപ്രില്‍ അഞ്ചിന് ഞായറാഴ്ച രാത്രി ഒമ്പത് മണിക്ക് വീടുകളിലെ വെളിച്ചം അണക്കുക. എല്ലാവരും വീടുകളുടെ വാതിലിന് പുറത്തോ മട്ടുപ്പാവിലോ വന്ന് വിളക്ക് തെളിയിക്കുക.

കൊറോണ വൈറസ് പ്രതിരോധിക്കുന്നതിനായി പ്രഖ്യാപിച്ച ഇന്ത്യയുടെ ലോക് ഡൗണ്‍ ലോകത്തെ പല രാജ്യങ്ങളും മാതൃകയാക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്ഡൗണ്‍ പ്രഖ്യാപിച്ച്‌ ഒമ്പത് ദിവസമായി. രാജ്യത്തെ ജനങ്ങള്‍ ഇതിനോട് നല്ല രീതിയില്‍ പ്രതികരിക്കുന്നു.

ഇന്ന് രാവിലെ ഒമ്ബതിന് ഒരു ചെറിയ വീഡിയോ സന്ദേശം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ തന്നെ ട്വീറ്റ് ചെയ്തിരുന്നു.

കൊറോണ മഹാമാരിയായി മാറിയതിന് ശേഷം അതുമായി ബന്ധപ്പെട്ട് പ്രധാനമന്തി രണ്ട് തവണ നേരത്തെ രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു. ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചതായിരുന്നു ആദ്യ അഭിസംബോധന. മാര്‍ച്ച്‌ 24ന് നടത്തിയ രണ്ടാമത്തെ അഭിസംബോധനയിലൂടെ രാജ്യം മുഴുവന്‍ 21 ദിവസത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു.

കൊറോണ വ്യാപനം തടയുന്നതിന് സാമൂഹിക അകലം പാലിക്കേണ്ടതിന്റെ അനിവാര്യത കര്‍ശനമായി നിര്‍ദേശിച്ചുള്ളതായിരുന്നു ലോക്ഡൗണ്‍. ഇതിനുള്ള ഉപദേശങ്ങളും നിര്‍ദേശങ്ങളും പ്രധാനമന്ത്രി ആവര്‍ത്തിച്ചു. ജനങ്ങള്‍ ഇപ്പോള്‍ അവിടെയാണോ ഉള്ളത് അവിടെ തന്നെ കഴിയുക എന്നതായിരുന്നു പ്രധാനമന്ത്രി നിര്‍ദേശിച്ച നിയന്ത്രണം.

ഇന്നലെ രാജ്യത്തെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിങ് നടത്തിയിരുന്നു. ലോക്ഡൗണ്‍ തീരുമ്പോള്‍ ജനങ്ങള്‍ കൂട്ടമായി പുറത്തിറങ്ങുന്നത് നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങളായിരുന്നു പ്രധാനമന്ത്രി ആരാഞ്ഞത്. നിയന്ത്രണങ്ങള്‍ തുടരണമെന്നും ഘട്ടംഘട്ടമായി മാത്രമേ ജനങ്ങളെ പുറത്തിറങ്ങാന്‍ അനുവദിക്കാവൂ എന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു. ഇത് എങ്ങനെ പ്രായോഗികമാക്കും എന്നതിന് മുഖ്യമന്ത്രിമാരില്‍നിന്ന് അഭിപ്രായങ്ങള്‍ തേടുകയുണ്ടായി.

കഴിഞ്ഞ രണ്ട് ദിവസം പ്രധാനമന്ത്രി ചെറിയ വീഡിയോകള്‍ സോഷ്യല്‍ മീഡിയ വഴി നല്‍കിയിരുന്നു. വീടുകളില്‍ കഴിയുന്നവരെ യോഗ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു അവ.

സാമൂഹിക അകലം പാലിക്കാന്‍ നിര്‍ദേശിച്ചതിന് ശേഷം പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത യോഗങ്ങളെല്ലാം അത് പാലിച്ചുകൊണ്ടുള്ളതായിരുന്നു. കേന്ദ്ര മന്ത്രിസഭാ യോഗം പോലും വിശാലമായ ഹാളിലേക്ക് മാറ്റുകയും മന്ത്രിമാരെല്ലാം നിശ്ചിത അകലം പാലിക്കുകയും ചെയ്തു. ഇന്നലെ മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്ന മറ്റ് മന്ത്രിമാരും ഉദ്യോഗസ്ഥരും സാമൂഹിക അകലം പാലിച്ചായിരുന്നു കസേരകള്‍ ക്രമീകരിച്ചത്.

Related Articles

Latest Articles