Thursday, May 16, 2024
spot_img

ഓൺലൈനിൽ മദ്യം;പണം പോയത് മിച്ചം

മുംബൈ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യം മുഴുവന്‍ ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചതിനാൽ ഓണ്‍ലൈന്‍ വഴി മദ്യം വാങ്ങാന്‍ ശ്രമിച്ചയാള്‍ക്ക് 51,000 രൂപ നഷ്ടമായി. ലോക്ഡൗണിനെത്തുടർന്ന് മദ്യ വില്‍പ്പന ശാലകളും ബാറുകളുമെല്ലാം അടഞ്ഞു കിടക്കുകയാണ്. മുംബൈയ്ക്ക് അടുത്ത് ഖാര്‍ഗറിലാണ് സംഭവം ഉണ്ടായത്. രാമചന്ദ്ര പാട്ടീല്‍ എന്നയാളാണ് ഓണ്‍ലൈനായി മദ്യം വാങ്ങാന്‍ ശ്രമിച്ച്‌ വഞ്ചിക്കപ്പെട്ടത്. ലോക്‌ഡൗണില്‍ മദ്യം ലഭിക്കുമോ എന്ന് ഇദ്ദേഹം ഓണ്‍ലൈന്‍ തിരയുകയായിരുന്നു. തുടര്‍ന്ന് ഇന്റര്‍നെറ്റില്‍നിന്നും ലഭിച്ച ഒരു നമ്പറില്‍ വിളിച്ചു. ഇതോടെ മദ്യം വീട്ടില്‍ എത്തിച്ചു നല്‍കാം എന്ന് രാമചന്ദ്രയ്ക്ക് ഉറപ്പ് ലഭിച്ചു.മദ്യത്തിന്റെ പണമായ 1260 രൂപ ഓണ്‍ലൈനായി തന്നെ കൈമാറണം എന്നായിരുന്നു നിര്‍ദേശം. ഇതിന് രാമചന്ദ്ര തയ്യാറായതോടെയാണ് തട്ടിപ്പ് നടന്നത്. ബാങ്കില്‍ നിന്നും ലഭിച്ച ഓടീപി നല്‍കാന്‍ ഫോണിന് മറുപുറത്തുള്ളയാള്‍ ആവശ്യപ്പെട്ടതോടെ രാമചന്ദ്ര ഇതും നല്‍കി. ഇതോടെ 1260 രൂപയ്ക്ക് പകരം 51,000 രൂപ അക്കൗണ്ടില്‍നിന്നും നഷ്ടപ്പെടുകയായിരുന്നു.

Related Articles

Latest Articles