മലപ്പുറം: പോക്സോ കേസ് പ്രതി കോടതി കെട്ടിടത്തില് നിന്ന് താഴേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ചു. മലപ്പുറം മഞ്ചേരിയില് ആണ് സംഭവം. എടവണ്ണ ചാത്തല്ലൂര് സ്വദേശി തച്ചറായില് ആലിക്കുട്ടിയാണ് കെട്ടിടത്തില് നിന്ന് ചാടിയത്. സാരമായ പരുക്കുകളോടെ ഇയാളെ കോഴിക്കോട് മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചു.
സ്കൂള് വിദ്യാര്ത്ഥിനികളോട് അപമര്യാദയായി പെരുമാറിയ കേസില് കഴിഞ്ഞ മാസമാണ് സ്കൂളിലെ സമീപവാസിയായ ആലിക്കുട്ടി അറസ്റ്റിലായത്. മാനേജ്മെന്റിന്റെ സഹായിയായി സ്കൂളില് പ്രവര്ത്തിക്കുന്ന ആളായിരുന്നു ആലിക്കുട്ടി.

