Friday, May 3, 2024
spot_img

കേന്ദ്രമന്ത്രിസഭ പുനസ്സംഘടിപ്പിക്കുന്നു.കെ വി കാമത്തിന് മന്ത്രിപദവി?

ദില്ലി: ലോക്ക്ഡൗൺ ഘട്ടം ഘട്ടമായി പിൻവലിക്കുന്നതോടെ കേന്ദ്രമന്ത്രിസഭ പുനഃസംഘടനയ്ക്ക് സാധ്യതയേറിയതായി സൂച്ചനകൾ.

ബ്രിക്ക്സ് ബാങ്ക് ചെയർമാൻ കെവി കാമത്തിന്‍റെ പേരാണ്,ധനകാര്യ സഹമന്ത്രി സ്ഥാനത്തേക്ക് പരിഗണക്കുന്നത് എന്ന് റിപ്പോർട്ടുണ്ട്. നന്ദൻ നിലേഖനി, മോഹൻദാസ് പൈ,സുരേഷ് ഗോപി,സയ്യിദ് അക്ബറുദ്ദീൻ തുടങ്ങിയവരുടെ പേരുകളും പറഞ്ഞു കേൾക്കുന്നു. ജ്യോതിരാദിത്യസിന്ധ്യക്കും സാധ്യത കൽപ്പിക്കുന്നു.സുരേഷ് പ്രഭുവിനെയും പരിഗണിക്കുന്നുണ്ട്. അണ്ണാ ഡിഎംകെയ്ക്ക് ഒരു സഹമന്ത്രിസ്ഥാനം നല്‍കിയേക്കും. 

ചില മന്ത്രിമാരെ പാർട്ടി പദവികളിലേക്ക് കൊണ്ടുവന്നേക്കും. ബീഹാർ, കേരളം, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള മാറ്റങ്ങളുംവരും ദിവസങ്ങളിൽ പ്രതീക്ഷിക്കാം.

Related Articles

Latest Articles