Monday, May 13, 2024
spot_img

‘കേരളത്തിൽ പട്ടിണി’ എന്ന് വ്യാജ പോസ്റ്റ്; ബംഗാളി ‘അതിഥി ‘പിടിയിൽ

പിറവം: കേരളത്തില്‍ പട്ടിണിയിലാണ് കഴിയുന്നതെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട് തെറ്റിദ്ധാരണ പടര്‍ത്താന്‍ ശ്രമിച്ച ബംഗാളി യുവാവ് പിടിയില്‍. കൊല്‍ക്കത്ത നാദിയ സ്വദേശിയായ മിനാറുല്‍ ഷെയ്ക്കാണ് പിടിയിലായത്. ബംഗാള്‍ പോലീസിൻ്റെ ശ്രദ്ധയിൽപ്പെട്ട മിനാറുലിന്റെ ഫേസ്ബുക്ക് പോസ്റ്റ് കേരളാ പോലീസിന്റെ ഇന്റലിജന്‍സ് വിഭാഗത്തിന് കൈമാറുകയായിരുന്നു.

തുടര്‍ന്ന് കലക്ടര്‍ പിറവം നഗരസഭയെ വിവരം അറിയിച്ചു. ഇവര്‍ വന്ന് പരിശോധിച്ചപ്പോള്‍ ചോറും കറികളും മറ്റ് ഭക്ഷ്യസാമഗ്രികളും റൂമില്‍ ധാരാളം സംഭരിച്ച്‌ വെച്ചിട്ടുള്ളതായി കണ്ടെത്തി. സര്‍ക്കാരിന്റെ എല്ലാ ആനുകൂല്യങ്ങളും പറ്റിയ ശേഷമാണ് യുവാവ് തെറ്റിദ്ധാരണ പടര്‍ത്താന്‍ ശ്രമിച്ചതെന്നതാണ് ശ്രദ്ധേയം. പിറവം ഫയര്‍ സ്റ്റേഷന് സമീപം പതിനഞ്ചോളം പേരാണ് മിനാറുലിന് ഒപ്പം താമസിക്കുന്നത്.

Related Articles

Latest Articles