Sunday, April 28, 2024
spot_img

കൊറോണയ്ക്കിടയിലും ആഡംബരം കുറയ്ക്കാതെ സർക്കാർ ; ഹെലികോപ്റ്റര്‍ അഡ്വാന്‍സ് വാടക കൈമാറി

സംസ്ഥാനത്ത് കടുത്ത സാമ്പത്തിക നിയന്ത്രണങ്ങള്‍ക്കിടയിലും സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ അഡ്വാന്‍സ് വാടക കൈമാറി. സംസ്ഥാന സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നതിന് കരാറില്‍ ഏര്‍പ്പെട്ട പവന്‍ഹാന്‍സിനാണ് അഡ്വാന്‍സ് വാടക കൈമാറിയത്. ഒന്നര കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അഡ്വാന്‍സ് വാടകയിനത്തില്‍ സമ്പത്തിക വര്‍ഷം അവസാനമായ ഇന്നലെ കൈമാറിയത്.

പവന്‍ഹാന്‍സ് കമ്പനിക്ക് പണം നല്‍കാന്‍ നേരത്തേ ഉത്തരവായിരുന്നു എന്നാണ് പൊലീസ് വിശദീകരണം. എന്നാല്‍ കൊവിഡ് 19 കാരണമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറിക്കടക്കാന്‍ സാലറി ചാലഞ്ചുള്‍പ്പടെ നടുത്തുന്ന ഘട്ടത്തിലാണ് ഹെലികോപ്റ്റര്‍ അഡ്വാന്‍സ് ഇനത്തില്‍ കോടികള്‍ കൈമാറിയത്.

കഴിഞ്ഞ പ്രളയകാലത്തിന് ശേഷം സംസ്ഥാന ഖജനാവ് വന്‍ പ്രതിസന്ധിയിലായ സമയത്താണ് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുന്നത്. തീരുമാനം വലിയ രാഷ്ട്രീയ വിവാദമായിരുന്നു. മുണ്ട് മുറുക്കിയുടുക്കുന്നതിനിടെ, അനാവശ്യ ധൂര്‍ത്ത് നടത്തുകയാണ് സര്‍ക്കാര്‍ എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.

Related Articles

Latest Articles