Monday, October 5, 2026

കൊലപാതകം,സ്വർണ്ണത്തിനും പണത്തിനും വേണ്ടി: ബിലാൽ മോഷ്ടിച്ച സ്വർണ്ണം കണ്ടെടുത്തു

കൊച്ചി: കോട്ടയം താഴത്തങ്ങാടിയില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയശേഷം പ്രതി മോഷ്ടിച്ച 28 പവന്‍ സ്വര്‍ണം കണ്ടെത്തി. കൊച്ചി ഇടപ്പള്ളിയിലെ പ്രതിയുടെ വീട്ടില്‍നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. കൊലക്കേസില്‍ ഇന്ന് പുലര്‍ച്ചെയാണ് പ്രതിയായ കുമരകം ചെങ്ങളം സ്വദേശി മുഹമ്മദ് ബിലാലിനെ പോലീസ് അറസ്റ്റു ചെയ്തത്.

മുഹമ്മദ് ബിലാല്‍ നേരത്തെയും പല കേസുകളില്‍ പ്രതിയെന്ന് എസ്പി പറഞ്ഞു. ടീപോയ് വച്ചാണ് തലയ്ക്കടിച്ചത്. സ്വര്‍ണവും കാറും കണ്ടെടുക്കാന്‍ ശ്രമം തുടങ്ങി. സ്വന്തം വീട്ടില്‍ നിന്ന് പിണങ്ങിപ്പോന്നതാണ്. മുമ്പ് പിണങ്ങിപ്പോന്നപ്പോഴും സഹായിച്ചിരുന്നത് ഈ കുടുംബമാണ്.

കൊല്ലപ്പെട്ട ഷീബയുമായും മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന അബ്ദുല്‍ സാലിയുമായും അടുപ്പമുള്ളയാളാണ് കൊലപാതകിയെന്ന് പൊലീസ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ഉറപ്പിച്ചു. വീട്ടില്‍ നിന്ന് മോഷണംപോയ കാറിനെ ചുറ്റിപറ്റിയുള്ള അന്വേഷണം നിര്‍ണായകമായി.

കൊലയ്ക്ക് ശേഷം കാറുമായി രക്ഷപ്പെട്ട പ്രതി ചെങ്ങളത്തെ പമ്പിലെത്തി 500 രൂപയ്ക്ക് പെട്രോള്‍ അടിച്ചു. ദൃശ്യം പരിശോധിച്ച് പെട്രോള്‍ പമ്പ് ജീവനക്കാരെ ചോദ്യം ചെയ്തതിലൂടെ പ്രതി മലയാളിയാണെന്നും ഉറപ്പിച്ചു.

ബന്ധുക്കളില്‍ നിന്നുള്ള വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ നിലവില്‍ കൊച്ചിയിലാണ് താമസം. കൊല നടന്ന സ്ഥലത്തു നിന്നു ലഭിച്ച ച്യൂയിംഗം ഡിഎന്‍എ പരിശോധനയ്ക്ക് അയക്കും.

തിങ്കളാഴ്ച പാറപ്പാടം ഷീബ മന്‍സിലില്‍ ഷീബ (60)യാണ് കൊല്ലപ്പെട്ടത്. ബിലാലിന്റെ ആക്രമണത്തില്‍ പരിക്കേറ്റ എം.എ. അബ്ദുള്‍ സാലിയു(65)ടെ നില അതീവ ഗുരുതരമായി തുടരുകയാണ്

Related Articles

Latest Articles