Monday, November 2, 2026

കൊലപാതകവും മയക്കുമരുന്ന് കടത്തും; ഇന്ത്യൻ വംശജൻ നിതീഷ് കൗശലിനെ മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഉൾപ്പെടുത്തി എഫ്.ബി.ഐ; അന്വേഷണം ശക്തം

ദില്ലി: ഇന്ത്യൻ വംശജനായ ഗുണ്ടാത്തലവൻ നിതീഷ് കൗശലിനെ മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഉൾപ്പെടുത്തി അമേരിക്കൻ അന്വേഷണ ഏജൻസിയായ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്.ബി.ഐ). കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, മയക്കുമരുന്ന് കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനാണ് നിതീഷ് കൗശലിനെ പട്ടികയിൽ ഉൾപ്പെടുത്തിയത്. പഞ്ചാബ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജഗ്ഗു ഭഗവാൻപുരിയ സംഘത്തിലെ പ്രധാനിയാണ് ഇയാൾ. അമേരിക്ക, കാനഡ, യൂറോപ്പ് എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന കുറ്റവാളി സംഘങ്ങളെ അമർച്ച ചെയ്യുന്നതിൻ്റെ ഭാഗമായാണ് നടപടി. ഈ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് അയാളെ അന്വേഷിച്ചുവരികയാണ്.

“കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, മയക്കുമരുന്ന് കടത്ത്, കൊള്ളയടിക്കൽ, ആയുധക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ, മനുഷ്യക്കടത്ത് എന്നിവ ഉൾപ്പെടുന്ന ഒരു അന്താരാഷ്ട്ര ക്രിമിനൽ സംഘടനയിൽ പങ്കാളിയാണെന്ന് ആരോപിച്ച് എഫ്ബിഐ നിതീഷ് കൗശലിനെ അന്വേഷിക്കുന്നു,” എന്ന് എഫ്ബിഐ എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.

നിതീഷ് കൗശൽ അമേരിക്കയിലെ കാലിഫോർണിയ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭഗവാൻപുരിയ സംഘത്തിന് വേണ്ടി നിരവധി അക്രമങ്ങൾക്കും തട്ടിക്കൊണ്ടുപോകലുകൾക്കും നേതൃത്വം നൽകിയതായി എഫ്.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്.
കൊലപാതകം, മയക്കുമരുന്ന് കടത്ത്, ആയുധക്കടത്ത്, പണം തട്ടിയെടുക്കൽ, കള്ളപ്പണം വെളുപ്പിക്കൽ, മനുഷ്യക്കടത്ത് തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന രാജ്യാന്തര ക്രിമിനൽ സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് എഫ്.ബി.ഐ അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

ഇന്ത്യയിലെ പഞ്ചാബിൽ രൂപംകൊണ്ട ജഗ്ഗു ഭഗവാൻപുരിയ സംഘം പിന്നീട് അമേരിക്കയിലെ സെൻട്രൽ ഡിസ്ട്രിക്റ്റ് ഓഫ് കാലിഫോർണിയ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിക്കുകയായിരുന്നു. സംഘത്തിന് വേണ്ടി നിതീഷ് കൗശൽ നേരിട്ട് നിരവധി അക്രമങ്ങൾ നടത്തിയതായും എഫ്.ബി.ഐ റിപ്പോർട്ടിലുണ്ട്. അമേരിക്കൻ മണ്ണിൽ പ്രവർത്തിക്കുന്ന ഇത്തരം സംഘങ്ങൾക്കെതിരെ ശക്തമായ നടപടികളാണ് ഇപ്പോൾ യു എസ് സ്വീകരിക്കുന്നത്.

Related Articles

Latest Articles