Sunday, October 18, 2026

കോട്ടയം – ഇല്ലിക്കൽ റോഡ് ഇടിഞ്ഞു വീണു

കോട്ടയം: ഇല്ലിക്കലില്‍ നിര്‍മ്മാണത്തിലിരുന്ന റോഡ് കഴിഞ്ഞ ദിവസം ഇടിഞ്ഞു താണു. ഈ സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് വിഭാഗവും അന്വേഷണം ആരംഭിച്ചു.

വര്‍ഷങ്ങള്‍ പഴക്കമുള്ള സംരക്ഷണ ഭിത്തി ബലപ്പെടുത്താതെയുള്ള റോഡ് നിര്‍മ്മാണമാകാം ഇതിനു കാരണം എന്നാണ് പ്രാഥമിക നിഗമനം.

അന്വേഷണത്തിന് ശേഷമേ ഇക്കാര്യം വ്യ‌ക്തമാകൂ എന്നു പൊതുമരാമത്ത് വകുപ്പ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ പി.ശ്രീലേഖ പറഞ്ഞു. അപകടം നടന്ന സ്ഥലം. കഴിഞ്ഞ ദിവസവം രാത്രി 9:30 ഓടെയാണ് മീനച്ചിലാറിനോട് ചേര്‍ന്ന റോഡിന്റെ 100 മീറ്ററോളം ഇടിഞ്ഞ് വീണത്.

ഇപ്പോഴുള്ളതില്‍നിന്ന് കൂടുതല്‍ ആഴത്തില്‍ അടിത്തറ നിര്‍മിച്ച്‌ മാത്രമേ കെട്ട് നിലനിര്‍ത്താന്‍ സാധിക്കൂ എന്നാണ് പൊതുമരാമത്തുവകുപ്പ് പറയുന്നത്.

Related Articles

Latest Articles