Friday, October 16, 2026

കോവിഡിനെ പേടിച്ച് ദമ്പതികള്‍ ജീവനൊടുക്കി

അമൃത്സര്‍: കോവിഡ് ബാധിക്കുമെന്ന ഭയത്താല്‍ ദമ്പതികള്‍ ജീവനൊടുക്കി. പഞ്ചാബിലെ സത്യാല സ്വദേശികളായ ബല്‍വിന്ദര്‍ സിംഗ് (57), ഭാര്യ ഗുര്‍ജിന്ദര്‍ കൗര്‍ (55) എന്നിവരെയാണ് വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

കോവിഡ് ഭയത്താലാണ് ജീവനൊടുക്കുന്നതെന്ന് ഇവര്‍ ആത്മഹത്യ കുറിപ്പില്‍ എഴുതിയിരുന്നുവെന്ന് ഡിഎസ്പി ബാബ ബക്കല ഹര്‍കൃഷന്‍ സിംഗ് പറഞ്ഞു. പ്രാഥമിക പരിശോധനയില്‍ ഇവര്‍ക്ക് കോവിഡ് ലക്ഷണമൊന്നുമില്ലെന്നും പോലീസ് അറിയിച്ചു.

പഞ്ചാബില്‍ ഇതുവരെ 53 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. നവന്‍ഷഹര്‍-19, മൊഹാലി-12, ഹോഷിയാപുര്‍-7, ജലന്ദര്‍-5, അമൃത്സര്‍ 5 എന്നിങ്ങനെയാണ് കോവിഡ് ബാധിതരുടെ എണ്ണം.

Related Articles

Latest Articles