Friday, May 17, 2024
spot_img

കോവിഡ് ഭീതി :കോഴിവിൽപ്പന കുറഞ്ഞു

കോഴിക്കോട്: പക്ഷിപ്പനി, കോവിഡ് ഭീതിയില്‍ കോഴി വില്‍പ്പനയും വിലയും കുറഞ്ഞതോടെ കര്‍ഷകര്‍ ദുരിതത്തിൽ. ഫാമുകളില്‍ ഒരു കിലോ കോഴിയുടെ വില 85 രൂപയില്‍ 28 ആയി ഇടിഞ്ഞു.

രണ്ടുമൂന്ന് ദിവസം കൊണ്ട് വില്‍പ്പനയില്‍ വന്‍ ഇടിവ് ഉണ്ടായതായി കര്‍ഷകര്‍ പറയുന്നു.കർഷകർ ഇത് കാരണം ദുരിതത്തിലാണ്.

കോവിഡിന്റെ തുടക്കം മുതലേ ജില്ലയില്‍ നിന്നുള്ള കോഴി കയറ്റുമതിയില്‍ കുറവുണ്ടായിരുന്നു.

രോഗഭീതിയില്‍ ഇതരസംസ്ഥാനത്തെ കച്ചവടക്കാര്‍ കയറ്റുമതി ഒഴിവാക്കിയിരുന്നു. ഇതോടെ കിലോക്ക് 40 രൂപവരെ കുറഞ്ഞു.

ഒരുലക്ഷത്തിലേറെ രൂപയുടെ നഷ്ടത്തിലാണ് ഈ മാസം കോഴികളെ വിറ്റതെന്ന് ബാലുശേരി മരപ്പാലത്തെ കോഴിക്കര്‍ഷകന്‍ പറഞ്ഞു

Related Articles

Latest Articles