Friday, May 17, 2024
spot_img

കോവിഡ് രോഗികളെ കാണാനില്ല ; തെറ്റായ മേൽവിലാസവും ഫോൺ നമ്പറും നൽകി; അന്വേഷണം ഊർജ്ജം

ലക്നൗ : യൂപിയിൽ നാല്പതിലധികം കോവിഡ് രോഗികകളെ കാണ്മാനില്ല . അഡീഷണല്‍ ഡിസ്ട്രിക് മജിസ്‌ട്രേറ്റിന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് നടുക്കുന്ന വിവരമുള്ളത്. സ്രവ പരിശോധന സമയത്ത് തെറ്റായ ഫോൺ നമ്പറുകളും മേൽവിലാസങ്ങളും നൽകുകയായിരുന്നു. കിഴക്കന്‍ ഉത്തര്‍പ്രദേശിലാണ് സംഭവം. ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നതായി ഗാസിപുർ ജില്ലാ ഭരണകൂടം അറിയിച്ചു. ഇവരെ കണ്ടെത്താന്‍ ബുദ്ധിമുട്ട് നേരിടുന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

2 രോഗികളെ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് ഇവര്‍ നല്‍കിയ വിവരങ്ങള്‍ തെറ്റാണെന്ന് ബോധ്യപ്പെട്ടതെന്ന് ആരോഗ്യപ്രവർത്തകർ അറിയിച്ചത് . ഇതില്‍ ചിലരെ 15 ദിവസമായി കാണാനില്ല. ഇവര്‍ ആരും തന്നെ ആശുപത്രികളിലോ, വീടുകളില്‍ നിരീക്ഷണത്തിലോ ഇല്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.നിലവില്‍ ഗാസിപൂര്‍ ജില്ലയില്‍ 505 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.

Related Articles

Latest Articles