Monday, October 5, 2026

കർണാടകം തുറന്നു

കാസര്‍ഗോഡ്: കാസര്‍ഗോഡുനിന്നുള്ള രോഗികള്‍ക്കായി കര്‍ണാടക അതിര്‍ത്തി തുറന്നു. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം ആദ്യമായി കാസര്‍ഗോഡുനിന്നുള്ള രോഗിയുമായി ആംബുലന്‍സ് തലപ്പാടി ചെക്‌പോസ്റ്റ് കടന്നു. കര്‍ശന പരിശോധനകള്‍ക്കു ശേഷമാണ് ആംബുലന്‍സ് കര്‍ണാടക കടത്തികടന്നത്.

ഡോക്ടര്‍മാരും നഴ്‌സുമാരും അടങ്ങുന്ന സംഘമാണ് അതിര്‍ത്തിയില്‍ പരിശോധന നടത്തിയത്. ചികിത്സയ്ക്കായി സംസ്ഥാനത്തേക്ക് പ്രവേശനം അനുവദിക്കാന്‍ 14 നിബന്ധനകളാണ് കര്‍ണാടക വച്ചിരുന്നത്. ആംബുലന്‍സില്‍ രോഗിയും ഇവരുടെ മകളും ഭര്‍ത്താവുമാണ് ഉണ്ടായിരുന്നത്. എന്നാല്‍ രോഗി ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് മാത്രമേ പ്രവേശനം അനുവദിച്ചിട്ടുള്ളതിനാല്‍ ഒരാളെ ഇറക്കിവിട്ടു.

മംഗളൂരുവിലെ ആശുപത്രിയിലേക്കാണ് രോഗിയെ കൊണ്ടുപോയത്. മംഗളൂരുവില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗിയായിരുന്നു ഇത്. കോവിഡ് രോഗികളല്ലാത്തവരെ നിബന്ധനകള്‍ക്കു വിധേയമായി കടത്തിവിടാമെന്നാണ് കര്‍ണാടകം സമ്മതിച്ചിരിക്കുന്നത്. മംഗളൂരുവിലേക്കു പോകുന്നവര്‍ പ്രത്യേക മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണം. ചെക്ക്‌പോസ്റ്റില്‍ കര്‍ണാടകം നിയോഗിക്കുന്ന മെഡിക്കല്‍ സംഘം ഈ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ചശേഷം കടത്തിവിടും.

Related Articles

Latest Articles